പുളിക്കലി കാണാത്തവർ കണ്ടോളുട്ടാ
Mithra Media Live
we focus on entertainments !!! Tv updates, Movie Updates,Sports updates,and more....
we Team Mithra Media Reloaded now ....And we stands for good movies, Movie Promotions we do Focus Entertainment... Pure Entertainment....Be Positive Do Positive always !!!!
മ്മടെ പുലിക്കളി കാണാൻ വന്ന സുന്ദരി
ഒളരികരയുടെ പുലിയിറക്കം
#പുലിക്കളി
#ഒളരികര
#പുലിക്കളി #ഇരിങ്ങാലക്കുട
#ഒന്നിച്ചോണം
16/06/2026
ലോകകപ്പിൽ ഇന്ന് ഏറ്റവും സന്തോഷമുള്ള മനുഷ്യൻ ആരാണെന്ന് ചോദിച്ചാൽ, അത് ഡിക്ക് അഡ്വൊക്കാറ്റ് ആയിരിക്കും!
ലോക ഫുട്ബോളിൽ ഇനി തെളിയിക്കാനൊന്നുമില്ലാത്ത ഒരു മനുഷ്യൻ. നെതർലൻഡ്സിനെ പരിശീലിപ്പിച്ചു, ദക്ഷിണ കൊറിയയെ പരിശീലിപ്പിച്ചു, റഷ്യയെ പരിശീലിപ്പിച്ചു, യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ചു. എന്നിട്ടും 78-മത്തെ വയസ്സിൽ അദ്ദേഹം തെരഞ്ഞെടുത്തത് ക്യൂറസാവോ എന്ന ഒന്നരലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു ചെറിയ ദ്വീപ് രാജ്യത്തെയാണ്. അവരെക്കാൾ വലിയ അവരുടെ ഒരു സ്വപ്നത്തെയാണ് അദ്ദേഹം കൂടെക്കൂട്ടിയത്.
ഹൂസ്റ്റണിലെ 72,000 പേർ ഇരിക്കുന്ന സ്റ്റേഡിയത്തിൽ നീല ജഴ്‌സിയണിഞ്ഞ അവരുടെ ആരാധകരെ കണ്ടെത്താൻ ഭൂതക്കണ്ണാടി വേണമായിരുന്നു. എന്നിട്ടും അവരുടെ ഓരോ മുന്നേറ്റത്തിനും ഉയർന്ന ഒച്ച— ലോകം മുഴുവൻ ക്യൂറസാവോക്ക് വേണ്ടി ആർപ്പുവിളിച്ചു!
ജർമനിയുടെ ആദ്യത്തെ ഗോളിനെ സമനിലയിലാക്കി, ക്യൂറസാവോ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് ഗോൾ ജർമനിയുടെ വലയിൽ എത്തിച്ചപ്പോൾ, ബെഞ്ചിലിരുന്ന് കണ്ണുനിറഞ്ഞ ആ 78-കാരൻ കോച്ച്— അതായിരുന്നു ഇന്നത്തെ കളിയിലെ ഏറ്റവും മനോഹരമായ നിമിഷം!
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന കോച്ച്, ആദ്യത്തെ ലോകകപ്പ് കളിക്കുന്ന തന്റെ ടീമിന്റെ ഗോൾ കണ്ടു തൂവിപ്പോയ നിമിഷം; ലോകകപ്പുകൾ ഓർമിക്കപ്പെടുന്നത് കിരീടങ്ങൾ കൊണ്ടും വിജയങ്ങൾ കൊണ്ടും മാത്രമല്ല; പരാജയപ്പെടുമ്പോഴും ജയിച്ചുകയറുന്ന ചില നിമിഷങ്ങളുണ്ട്!
Toni kroos ✨ magic
25/04/2026
6 Days to go for
In Cinemas Worldwide from May 01 , 2026
25/04/2026
ക്രിക്കറ്റ് വലിയ താല്പര്യമില്ലാത്തവർക്ക് വാങ്കഡെ സ്റ്റേഡിയത്തിലെ ആ പടികൾ വെറും കോൺക്രീറ്റ് കഷ്ണങ്ങൾ മാത്രമായിരിക്കും. അതിലൂടെ ഒരാൾ നടന്നു വരുന്നത് അവർക്ക് വെറുമൊരു കാഴ്ച മാത്രം. പക്ഷേ, നമ്മളെപ്പോലെയുള്ള ക്രിക്കറ്റ് പ്രേമികൾക്ക് വാങ്കഡെ ഒരു വികാരമാണ്, ആ പടികൾ ചരിത്രത്തിലേക്ക് നയിക്കുന്ന വഴികളാണ്.
സച്ചിനും ധോണിയും കോലിയും രോഹിത്തും ആ പടികൾ ഇറങ്ങിവന്നപ്പോഴൊക്കെ നമ്മൾ ആവേശത്തോടെ നോക്കിനിന്നിട്ടുണ്ട്. അന്ന് മുതൽ മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു; ഒരു മലയാളിയും ആ ഫ്രെയിമിൽ വരണം. സഞ്ജു സാംസൺ എന്ന നമ്മുടെ സ്വന്തം താരം ഇന്നലെ മുംബൈയെ തകർത്തെറിഞ്ഞ്, തലയുയർത്തി ആ പടികൾ കയറിയപ്പോൾ, കാലങ്ങളായി കണ്ട സ്വപ്നം സഫലമായ അനുഭൂതിയാണ് ഉണ്ടായത്. സെമി ഫൈനലിൽ സഞ്ജു മാജിക് കാണിച്ചപ്പോഴും ലഭിക്കാത്ത ഒരു ഫ്രെയിം ഇന്നലെ കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം! ഇനിയും ഇതിലും വലിയ ഇന്നിങ്സുകളുമായി സഞ്ജു ഈ വാങ്കഡെയിൽ നിറഞ്ഞുനിൽക്കുമെന്ന് ഉറപ്പാണ്.
25/04/2026
ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!
സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം 'D152'ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു.
ടൈറ്റിൽ ഡിസൈൻ, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപിന്റെ പുത്തൻ വേഷപ്പകർച്ച കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.
വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരുകൾ ഏറെ ശ്രദ്ധേയമാണ്. ദീപക് ദേവാണ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.
പി.ആർ.ഓ : പ്രതീഷ് ശേഖർ.
25/04/2026
ഒറ്റ നോട്ടത്തിൽ തന്നെ ആ കാലവും ഈ കാലവും തമ്മിലുള്ള മാറ്റം പെട്ടെന്ന് ഫീൽ ചെയ്യുന്നു... 🥹
അന്നത്തെ പ്രകൃതിയുടെ നിറം കാണാൻ തന്നെ എന്തൊരു ഭംഗി! ☺️
ഈ സിനിമയിലെ ഏതെങ്കിലും ഒക്കെ ഒരു സീൻ ഇടയ്ക്കൊക്കെ കാണുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും... 🙂
🎬 Meleparambil Aanveedu
📍Vaniyamkulam , Palakkad
Click here to claim your Sponsored Listing.
Location
Telephone
Address
Thrissur
680001