23/08/2026
പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികവും 2026 ഓണാഘോഷവും
പടിയം സ്പോർട്സ് അക്കാദമിയുടെ (PSA) അഞ്ചാം വാർഷികവും 2026-ലെ ഓണാഘോഷവും ഇത്തവണ ഒരുമിച്ച് ആഗസ്റ്റ് 30-ന് ആഘോഷിക്കുകയാണ്. 115 അംഗങ്ങളുള്ള ഈ കൂട്ടായ്മയിൽ പടിയം ഗ്രാമത്തിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. ആരംഭിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, കേരളക്കരയ്ക്ക് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെ PSA ഇന്ന് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നു എന്നത് ഞങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഇത്തവണത്തെ ഓണാഘോഷം കളർഫുൾ ആക്കാൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി എത്തുന്നത്. നാടൻപാട്ട് സംഘത്തിൻ്റെ ഈണവും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ പുലാമ്പുഴക്കടവിലെ B & J Water Front Resort ൽ വരുന്ന ഞായറാഴ്ച വൈകുന്നേരം ആഘോഷാരവങ്ങൾക്ക് വർണ്ണപ്പകിട്ടേകും.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന ഒരു കൂട്ടം സഹൃദയരുടെ കൂട്ടായ്മയായ PSAയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് വർഷങ്ങളായി നടന്നുവരുന്നത്. ഫുട്ബോൾ ടർഫ്, സിന്തറ്റിക് ബാഡ്മിന്റൺ കോർട്ട് എന്നിവയ്ക്ക് പുറമെ, പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇൻഡോർ ഗെയിം സോൺ, മിനി ഹാൾ, റിഫ്രഷ്മെന്റ് കംഫർട്ട് ഹോം, ടൂറിസം സപ്പോർട്ട് ഇക്കോസിസ്റ്റം, വില്ലേജ് ടൂറിസം, വിവിധ കായിക പരിശീലനങ്ങൾ, ഓൾ കേരള ടൂർണമെന്റുകൾ, നാട്ടുകൂട്ട സ്വയം തൊഴിൽ പരിശീലനങ്ങൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി-വനസംരക്ഷണ സെമിനാറുകൾ, No Drug Awareness ക്യാമ്പുകൾ, ഓൺലൈൻ ലീഡർഷിപ്പ് ട്രെയിനിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് PSA ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന PSA എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഈ വർഷം നയിക്കാനുള്ള അവസരമാണ് കഴിഞ്ഞ AGM എന്നെ ഏൽപ്പിച്ചത്. വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഏറ്റെടുത്ത ഈ ഉത്തരവാദിത്വത്തിൽ, എല്ലാ അംഗങ്ങളെയും ചേർത്തുപിടിച്ച് ഒരു കൂട്ടുകുടുംബം പോലെ PSAയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഈ കൂട്ടായ്മയ്ക്ക് എല്ലാവരുടെയും നിസ്സീമമായ സ്നേഹവും പിന്തുണയും അനുഗ്രഹങ്ങളും എന്നും ഉണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പായി വിശ്വസിക്കുന്നു.
നാടിന്റെ നന്മ!
ആരോഗ്യമുള്ള തലമുറ!!
സൗഹൃദത്തിന്റെ മാധുര്യം നിറഞ്ഞ കൂട്ടായ്മ!!!
രമേശ് വാസു
പ്രസിഡന്റ്, PSA
07/04/2026
28/03/2026
28/03/2026
26/01/2026
31/10/2025
28/10/2025
06/09/2025
04/09/2025