Kovalam FC

Kovalam FC

Share

Welcome to the official page of Kovalam FC, a professional football club from Kerala aimed to bring some social change through Football.

15/08/2026

എല്ലാപേരെയും സാധാരം ക്ഷണിച്ച് കൊള്ളുന്നു 💐

07/08/2026

Thanks Kerala Football Association
From the Bottom of the Heart .

03/08/2026

*മൂർച്ചയേറിയ സ്‌ട്രൈക്കറിൽ നിന്ന് മികവുറ്റ പരിശീലകനിലേക്ക് – എബിൻ റോസിന്റെ ഫുട്ബോൾ യാത്ര**

സ്പോർട്സ് ഡെസ്ക്
smtf p stellus
കേരള ഫുട്ബോളിൽ കളിക്കാരനായും പരിശീലകനായും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് എബിൻ റോസ്. ഒരു മികച്ച സ്‌ട്രൈക്കറായിരുന്ന അദ്ദേഹം ഇന്ന് യുവതാരങ്ങളെ വാർത്തെടുക്കുന്ന പരിശീലകനും സാങ്കേതിക വിദഗ്ധനും ഫുട്ബോൾ കമന്റേറ്ററുമായി ശ്രദ്ധേയനാണ്. കളിക്കളത്തിലെ അനുഭവസമ്പത്തും പരിശീലനരംഗത്തെ കാഴ്ചപ്പാടും അദ്ദേഹത്തെ കേരള ഫുട്ബോളിലെ ശ്രദ്ധേയമായ സാന്നിധ്യമാക്കി മാറ്റിയിരിക്കുന്നു.
സന്തോഷ് ട്രോഫി ജേതാക്കളായ ടീമുകളിൽ കളിച്ച മുൻ പ്രൊഫഷണൽ ഫുട്ബോളറായ എബിൻ റോസ്, പിന്നീട് AFC 'A' ലൈസൻസ് നേടിയ പരിശീലകനായി തന്റെ കരിയറിന് പുതിയ ദിശ നൽകി. ഫിഫ അഡ്വാൻസ്ഡ് യൂത്ത് കോച്ചിംഗ് കോഴ്‌സ്, AFC 'A' ലൈസൻസ്, AIFF ഗ്രാസ്‌റൂട്ട് പരിശീലനങ്ങൾ തുടങ്ങി നിരവധി അന്താരാഷ്ട്ര നിലവാരമുള്ള കോച്ചിംഗ് യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്.
കേരളത്തിലെ യുവ ഫുട്ബോൾ വികസനത്തിന് വലിയ സംഭാവന നൽകിയ സ്ഥാപനമാണ് കോവളം എഫ്.സി.. 2008-ൽ എബിൻ റോസ് സ്ഥാപിച്ച ഈ ക്ലബ്, വിഴിഞ്ഞം മേഖലയിലെ കുട്ടികൾക്ക് ഫുട്ബോൾ മുഖേന മികച്ച ജീവിതവഴി തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചത്. ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ അക്കാദമികളിലൊന്നായി കോവളം എഫ്.സി. വളർന്നിരിക്കുന്നു. സംസ്ഥാനത്തെ ആദ്യമായി U-15 I-ലീഗിൽ പങ്കെടുത്ത ക്ലബ്ബെന്ന നേട്ടവും ഇതിനുണ്ട്.
പരിശീലകനെന്ന നിലയിൽ എബിൻ റോസിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. കേരള ജൂനിയർ ടീമിന്റെ ഹെഡ് കോച്ച്, ത്രിപുര ഫോർവേഡ് എഫ്.സിയുടെ ഹെഡ് കോച്ച്, കേരള സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റന്റ് കോച്ച് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും പരിശീലകനായും നിരവധി താരങ്ങളെ ദേശീയതലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിച്ചു.
പരിശീലനത്തിനപ്പുറം ഫുട്ബോൾ വിശകലനത്തിലും അദ്ദേഹം ശ്രദ്ധേയനാണ്. 2022 ഫിഫ ലോകകപ്പിലും ഇന്ത്യൻ സൂപ്പർ ലീഗിലും (ISL) കമന്റേറ്ററായി പ്രവർത്തിച്ച അദ്ദേഹം, കളിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും വ്യക്തമായ വിശകലനവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
കേരള ഫുട്ബോൾ അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിലും എബിൻ റോസ് ഫുട്ബോളിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്നു. മത്സരവിജയങ്ങൾ മാത്രം ലക്ഷ്യമാക്കാതെ, അച്ചടക്കവും വ്യക്തിത്വവികസനവും സാമൂഹിക ഉത്തരവാദിത്വവും യുവതലമുറയിൽ വളർത്തിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ പരിശീലനതത്വം.
ഒരു മൂർച്ചയേറിയ സ്‌ട്രൈക്കറിൽ നിന്ന് നിരവധി പ്രതിഭകളെ വാർത്തെടുക്കുന്ന പരിശീലകനായി വളർന്ന എബിൻ റോസിന്റെ യാത്ര, ഫുട്ബോൾ ഒരു കളി മാത്രമല്ല, സമൂഹമാറ്റത്തിനുള്ള ശക്തമായ ഉപകരണമാണെന്ന സന്ദേശം നൽകുന്നു. കേരള ഫുട്ബോളിന്റെ ഭാവിയെ കൂടുതൽ കരുത്തുറ്റതാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും നിർണായക പങ്കുവഹിക്കുമെന്നതിൽ സംശയമില്ല.

23/07/2026

*കോവളം എഫ്സി ഔദ്യോഗിക പ്രസ്താവന*
പ്രിയപ്പെട്ട കോവളം എഫ്സി ആരാധകർക്കും ഫുട്ബോൾ സ്നേഹികൾക്കും,
കഴിഞ്ഞ കേരള പ്രീമിയർ ലീഗ് മത്സരത്തിൻ്റെസൂപ്പർ എട്ട്ലേക്ക് യോഗ്യത നേടി എങ്കിലും സാങ്കേതികമായി വരുത്തിയ പിഴവ് കാരണം ഫൈനൽ റൗണ്ട് കളിക്കാൻ കഴിയാത്തതിൽ ഞങ്ങൾ എല്ലാ ആരാധകരോടും *ക്ഷമാപണം* അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്.
*കേരള ഫുട്ബോൾ അസോസിയേഷനും ബഹു. അപ്പീൽ കമ്മിറ്റിയും *നീതിയുക്തമായ തീരുമാനം എടുത്തു* . 30.06.2026 ലെ ഉത്തരവ് പ്രകാരം കോവളം എഫ്സി ക്ക് എതിരെ എടുത്ത എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്
ഇനി ഞങ്ങളുടെ ലക്ഷ്യം ഒന്നേയുള്ളൂ , *അടുത്ത തവണ KPL കപ്പ് നേടി തിരിച്ചു വരിക.* അതിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും.
*ശ്രദ്ധിക്കുക:*
"കോവളം എഫ്സി 2 വർഷം സസ്പെൻഡ് ചെയ്തു" എന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്നവർക്കെതിരെ *ശക്തമായ നിയമ നടപടി* സ്വീകരിക്കും.
നീതിക്ക് ഒപ്പം നിന്ന എല്ലാവർക്കും നന്ദി.
*കോവളം എഫ്സി തിരിച്ചു വരും. കോവളം എഫ്സി ജയിക്കും.*
എബിൻ റോസ് D
സെക്രട്ടറി, കോവളം എഫ്സി

19/07/2026

Lets World Cup ...
Kovalam FC
Manorama News TV
Kerala Football Association Adani Sportsline
Directorate of Youth Affairs KP

15/07/2026

അഭിമാനത്തോടെ
*FROM GROUND TO GLORY*
തിരുവനന്തപുരം എയർപോർട്ട് വേദിയിൽ
ലോകകപ്പ് ഫുട്ബോൾ ആവേശവുമായി നമ്മുടെ കുട്ടികൾ

10/07/2026

Lets Footbal..
Lets World cup

06/07/2026
04/07/2026

കോവളം എഫ്സി കുട്ടികൾക്ക് ടീ ഷർട്ട് സമ്മാനിച്ച ബഹു. സ്പോർട്സ് മന്ത്രി ഒ.ജെ.ജനീഷ് സാറിനും,
ആ മഹത്തായ അവസരം ഞങ്ങൾക്ക് നൽകിയ പ്രസ് ക്ലബ് പ്രസിഡന്റ് പ്രവീൺ പി സാറിനും
കോവളം ഫുട്ബോൾ ക്ലബ്ബിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

#നന്ദി Adani Sportsline Trivandrum Press Club

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Arumanoor Stadium , Between Neyyaattinkara And Poovar��
Thiruvananthapuram
695521