Navajyothi Arts & Sports Club

Navajyothi Arts & Sports Club

Share

Navajyothi is a welfare organization in Trivandrum since 1998.

14/06/2021

ഇന്ന് World Blood Donor's Day .

ഈ ലോക്ക്ഡൗൺ കാലത്ത് രക്തക്ഷാമം അതി രൂക്ഷമായ സമയത്ത് വേണ്ട മുൻകരുതലുകളെടുത്ത് രക്തദാനത്തിനായി ഇറങ്ങുന്ന ഓരോരുത്തരും മാതൃക ആണ് . മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് സ്വന്തം ശരീരം ഉപയോഗശൂന്യമാക്കുന്നവർക്കിടയിൽ അവരെന്നും വ്യത്യസ്തരാണ്. സമൂഹത്തിന് അവരെന്നും ഹീറോസ് ആണ് ...

ഇത് ഏത് സാഹചര്യത്തിലും ഒരു മടിയും കൂടാതെ രക്തദാനത്തിനായി ഇറങ്ങിത്തിരിക്കുന്ന നവജ്യോതിയുടെ പടയാളികൾ ...
- NJASC

Photos from Navajyothi Arts & Sports Club's post 14/06/2021

*_ഇന്ന് "ജൂൺ 14" ലോക സന്നദ്ധ രക്തദാന ദിനം (World Voluntary Blood Donation Day)_*
🩸❣️🩸❣️🩸❣️🩸❣️🩸

🛑 *രക്തദാനത്തെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..*💉🩸

_2021-ലെ ലോക സന്നദ്ധ രക്തദാതാക്കളുടെ ദിനത്തിന്റെ വിഷയം_
*"Give Blood And Keep The World Beating"*
*"രക്തധാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്തു" എന്നതാണ്.*

*രക്തദാനം മഹാദാനം..*🩸
*അത് ഹൃദയത്തിൽ നിന്നുള്ള സ്നേഹ സമ്മാനം..🎁*

_ഒരു വ്യക്തിയുടെ ശരീരത്തിൽ അഞ്ച് മുതൽ ആറ് ലിറ്റർ രക്തമാണുണ്ടാകുക. ഇവ കൊടുക്കുന്തോറും കൂടുക മാത്രമേ ചെയ്യുകയുള്ളു._

_രക്തത്തിന്റെ വിവിധ ഘടകങ്ങളായ പ്ലാസ്മ, ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റ്സ് എന്നിവ തരം തിരിച്ച് ആണ് രക്തബാങ്കിൽ സൂക്ഷിക്കുന്നത്._

അതിന് ശേഷം രോഗിക്ക് എന്താണോ ആവശ്യം അത് ഡോക്ടറുടെ നിർദേശപ്രകാരം രോഗിക്ക് കൊടുക്കും.

⭕ *രക്തം ആർക്കോക്കെ ദാനം ചെയ്യാം?*

18വയസ്സ് പൂർത്തിയാകുകയും 50+kgക്ക് മുകളിൽ ശരീരഭാരമുള്ള പുരുഷന്മാർക്കും, 55+kg കൂടുതൽ ശരീരഭാരമുള്ള സ്ത്രീകൾക്കും, സ്ഥിരം മരുന്ന് കഴിക്കാത്ത, ഹീമോഗ്ലോബിൻ അളവ് (H.B) 12.5g/dl ഉള്ള സ്ത്രീകൾക്കും 13.5g/dl ഉള്ള പുരുഷൻമാർക്കും രക്തദാനം ചെയ്യാം.

50kg മുതൽ 60kg ക്ക് താഴെ തൂക്കമുള്ള വ്യക്തിയിൽ നിന്ന് 350ml ഉം 60Kg ക്ക് മുകളിൽ തൂക്കമുള്ള വ്യക്തികളിൽ നിന്ന് 450ml ഉം രക്തമാണ് എടുക്കുന്നത്.

⭕ *എന്തോക്കെ ടെസ്റ്റുകൾ ചെയ്യും?*

രക്തദാനം ചെയ്യാനായി ഒരു ഡോണർ എത്തിക്കഴിഞ്ഞാൽ തൂക്കം നോക്കി ഫോം ഫിൽ ചെയ്തതിന് ശേഷം ആദ്യം ചെയ്യുന്നത് ഹീമോഗ്ലോബിന്റെ അളവ് നോക്കുക എന്നതാണ്, അത് OK ആണെങ്കിൽ ഡോക്ടർ കൗൺസിലിംഗ് നടത്തും അവിടെയും OK ആയാൽ മാത്രമേ 10മുതൽ 15മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ബ്ലീഡിംഗ് പ്രക്രിയ നടത്തുകയുള്ളൂ.

ബ്ലീഡിംഗ് കഴിഞ്ഞ് രോഗിക്ക് രക്തം കൊടുക്കുന്നതിന് മുമ്പ് നിർബദ്ധമായും ആർ.എച്ച്., മലേറിയൽ പാരസൈറ്റ്, സിഫിലിസ്, ഹെപ്പടൈറ്റിസ് ബി-സി, എച്ച്.ഐ.വി. എന്നീ പരിശോധനകൾ നടത്തും. ഈ ടെസ്റ്റുകൾ എല്ലാം കഴിഞ്ഞതിന് ശേഷം OK ആണെങ്കിൽ മാത്രമേ രോഗിക്ക് രക്തം കൊടുക്കുകയുള്ളൂ.

ആദ്യകാലങ്ങളിൽ രക്തം മാത്രമാണ് രോഗിക്ക് നൽകിയിരുന്നത് 1992 മുതലാണ് രക്തത്തിന്റെ ഘടകങ്ങൾ വേർതിരിച്ച് നൽകാൻ തുടങ്ങിയത്
ഈ അടുത്ത കാലം മുതലാണ് S.D.P (Single Donor Platelets) രോഗിക്ക് കൊടുക്കാൻ തുടങ്ങിയത്.

⭕ *എന്താണ് S.D.P. (അപാരിസിസ്)?*

ബ്ലഡ് കൗണ്ട് കുറയുന്ന രോഗിക്ക് ആവശ്യമായി വരുന്നത് Platelets ആണ് സാധാരണയായി 4യൂണിറ്റ് രക്തത്തിൽ നിന്നാണ് ഒരു രോഗിക്ക് വേണ്ട 350ml Platelets കിട്ടുകയുള്ളൂ. അത് ഒഴിവാക്കി ഒരാളിൽ നിന്ന് തന്നെ എടുക്കുന്നതാണ് S.D.P. ഇതിനായി ആദ്യം ഡോണർ 62-65Kg ക്ക് മുകളിൽ തൂക്കമുണ്ടാകുകയും, രണ്ടു കൈയിലും വലുതും കരുത്തുറ്റതുമായ ഞരമ്പുകളും ഉള്ള വ്യക്തി ആയിരിക്കണം, ഡോണർ സ്ക്രീനിംഗ് ടെസ്റ്റിന് വിധേയനാകേണ്ടതുണ്ട് ഇത് OK ആണെങ്കിൽ 60മിനിറ്റ് മുതൽ 90മിനിറ്റ് വരെ സമയം എടുക്കുന്ന പ്രക്രിയയിലൂടെ 'S.D.P' ഡൊണേറ്റ് ചെയ്യാം.

ഡോണറുടെ ശരീരത്തിൽ നിന്ന് ആവശ്യമായ Platelets മാത്രം മെഷീനുകളുടെ (അപ്പാരിസിസ്) സഹായത്തോടെ വേർതിരിച്ചെടുത്ത് റെഡ് സെൽ ഡോണറുടെ ശരീരത്തിലേക്ക് അന്നേരം തന്നെ തിരിച്ച് കയറ്റും. സാധാരണയായി 'S.D.P' ഉപയോഗിക്കുന്നത് മേജർ സർജറികൾക്കും (അവയവങ്ങൾ മാറ്റിവെയ്ക്കൽ) ക്യാൻസർ പോലെയുള്ള രോഗം ബാധിച്ച് കൗണ്ട് പെട്ടെന്ന് താഴെ പോകുന്ന രോഗികൾക്കുമാണ്.

⭕ *രക്തദാനത്തിന് സമയപരിധി ഉണ്ടോ?*

തീർച്ചയായും രക്തദാനത്തിന് സമയപരിധി ഉണ്ട്. രോഗിയുടെ ആരോഗ്യം പോലെ തന്നെ മുഖ്യമാണ് ഡോണറുടെ ആരോഗ്യവും ഒരു പ്രാവശ്യം രക്തം ദാനം ചെയ്തതിന് ശേഷം അടുത്ത രക്തദാനത്തിനായി 90ദിവസം (3മാസം) കഴിയണം അടുത്ത രക്തദാനം നടത്താൻ അത്രയും വലിയ അത്യാവശ്യം വന്നാൽ (വലിയ അത്യാഹിതങ്ങൾ) 80ദിവസമെങ്കിലും നിർബദ്ധമായും കഴിഞ്ഞിരിക്കണം (നെഗറ്റീവ് ഗ്രൂപ്പ് കാർക്ക് മുൻഗണന)

'S.D.P' ഡൊണേറ്റ് ചെയ്യാൻ 7-10ദിവസം ഇടവേള മതി അതായത് 1 മാസത്തിൽ 2-3 പ്രാവശ്യം, വർഷത്തിൽ 24പ്രാവശ്യം മാത്രം 'S.D.P' ഡൊണേറ്റ് ചെയ്യാം ഒരു പ്രാവശ്യം 'S.D.P' ഡൊണേറ്റ് ചെയ്തതിന് ശേഷം 3 മാസം കഴിഞ്ഞ് മാത്രമേ രക്തം ദാനം ചെയ്യാൻ പാടുള്ളൂ.

ലോകം കൊറോണ എന്ന മഹാമാരി' യെ നേരിടുകയാണ് . മാത്രമല്ല ഡെങ്കിപ്പനി പോലെയുള്ള പകർച്ചാവ്യാധികളും പടരുകയാണ് . കേരളത്തിലെ പല ബ്ലഡ് ബാങ്കുകളിലും രക്തത്തിന് ക്ഷാമം നേരിടുകയാണ് . ഈ അവസരത്തിൽ ദൈവം നമുക്ക് തന്നിരിക്കുന്ന ആരോഗ്യം മറ്റൊരു ജീവൻ രക്ഷിക്കാൻ കൂടി ഉപയോഗിക്കാം .

💓💗💓💗💓💗💓💗💓

25/09/2020

സംഗീതലോകത്തെ ഇതിഹാസ ഗായകൻ ശ്രീ . എസ് . പി . ബാലസുബ്രമഹ്ണ്യം വിട പറഞ്ഞു . നവജ്യോതിയുടെ അശ്രുപുഷ്പാഞ്ജലികൾ 💐💐💐

13/08/2020

#നവജ്യോതി_ആർട്സ്_സ്പോർട്സ്_ക്ലബ്ബ്
#മണികണ്ഠേശ്വരം

നെട്ടയം പ്രദേശത്തെ പഞ്ചായത്ത് കിണർ ജംഗ്ഷൻ മുതൽ മഠത്തുവിളാകം പാലം വരെയുള്ള റോഡ് ഇടവഴികൾ ഉൾപ്പെടെ അടച്ചിടുകയാണ് . കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ പ്രദേശവാസികളും സാഹചര്യം മനസ്സിലാക്കി വീട്ടിൽ തന്നെ ഇരിക്കുവാൻ അഭ്യർത്ഥിക്കുന്നു . എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ ക്ലബ്ബ് പ്രവർത്തകരുടെ പൂർണ്ണ സഹായം ഉണ്ടായിരിക്കുന്നതാണ് . ആർക്കെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാവുന്നതാണ് .

കരുതലോടെ ജാഗ്രതയോടെ ഈ പ്രതിസന്ധി തരണം ചെയ്യാം

13/08/2020

~നവജ്യോതി ആർട്സ്& സ്പോർട്സ് ക്ലബ്ബ്~

ശ്രദ്ധിക്കുക ⚠️⚠️⚠️

നമ്മുടെ പ്രദേശം കോവിഡ് സമ്പർക്ക ഭീഷണിയിലാണെന്ന് അറിയാമല്ലോ . വ്യാപന തോത് എത്രത്തോളമാണെന്ന് പറയാറായിട്ടില്ല . അതുകൊണ്ട് തന്നെ ഒരു നേരിയ അശ്രദ്ധ പോലും ഉണ്ടാകാൻ പാടില്ല . ചീനിക്കോണത്തെ കടയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവർ നിർബന്ധമായും ക്വാറന്റൈൻ സ്വീകരിക്കുവാൻ അപേക്ഷിക്കുന്നു . പ്രദേശവാസികളെല്ലാം കുറച്ചു കാലത്തേക്ക് വളരെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക . വീടിനുള്ളിലാണെങ്കിൽ കൂടി മാസ്കും സാനിട്ടൈസറും ശീലമാക്കുക . കൊച്ചു കുട്ടികളും പ്രായമായവരും ഒരു കാരണവശാലും പുറത്തുള്ളവരുമായി ഇടപഴകാതിരിക്കുക . ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഏത് അത്യാവശ്യത്തിനും സഹായത്തിനും ഞങ്ങളെ വിളിക്കാം . എല്ലാവരും ഹെൽത്ത് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക .
അത്യധികം കരുതലോടെ ജാഗ്രതയോടെ നമുക്ക് ഈ പ്രതിസന്ധി തരണം ചെയ്യാം .

-njasc

08/08/2020

പ്രണാമം 🙏🙏🙏

05/08/2020

💉🩸 *Ab-ve രക്തം*
*അവശ്യമുണ്ട്*❣️🙏🏻

പേര് : Narayanan
സ്ഥലം : Enikara
രോഗം : cancer
ബ്ലഡ് ഗ്രൂപ്പ് : Ab-
യൂണിറ്റ് :1
ഹോസ്പിറ്റൽ : RCC
തീയതി : 6/8/2020
സമയം : 9am
ബെസ്റ്റാന്റർ നമ്പർ :9447877880 sasi

Verified by
Anoop Navajyothi
Navajyothi arts and sports club
7356315252

01/08/2020

ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ മെയിൽ ഐ ഡി വാട്ട്സപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്.
https://faq.whatsapp.com/general/verification/using-two-step-verification/

30/07/2020

Needed Date - 31 -7- 2020
Bystander Number - +919562362521

21/07/2020

*Emergency Case*
*Plz Share Urgent👏👏*

Date : (22-07-2020)
Name : NAKSHATHRAM
Blood : O+ve
Hospital : RCC Tvm
Unit : 4 UNIT for *Daily*
Bystander : JIPHA
PHN : 8606437769,
: 9995394128

*കീമോതൊറാപ്പി ചെയ്യുന്നതിന് വേണ്ടിയാണ്.... വളരെ അത്യാവശ്യം ആണ്... പ്ലേറ്റ്ലെറ്റ്‌ ആവശ്യമായത് കൊണ്ടുതന്നെ കിട്ടാനും വലിയ ബുദ്ധിമുട്ടാണ്.... പരമാവധി ഷെയർ ചെയ്യണെ...*

Verified by
ANOOP V
7356315252

*NavajyothiArts&SportsClub*

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Manikandeswaram
Thiruvananthapuram
695013