15/06/2017
News in Kerala Kaumudi
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Sixes Football Aruvikkara, Sports League, Thiruvananthapuram.
15/06/2017
News in Kerala Kaumudi
15/06/2017
അരുവിക്കരയിൽ കുട്ടികൾക്കായുള്ള അവധിക്കാല ഫുട്ബോൾ ക്യാമ്പ് സമാപിച്ചു
===============================
അരുവിക്കര മാർഷെൽസ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ 5 വയസ്സ് മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി അരുവിക്കര ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിൽ രണ്ടു മാസം നീണ്ടു നിന്ന അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് കഴിഞ്ഞ ഞായറാഴ്ച സമാപിച്ചു. 105 കുട്ടികളാണ് ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ പരിശീലനം പൂർത്തിയാക്കിയത്. സമാപന ചടങ്ങിന് മുൻപ് കുട്ടികളുടെ ഫുട്ബോൾ മത്സരങ്ങളും സ്‌കിൽ ഡിസ്‌പ്ലേയും ഉണ്ടായിരുന്നു.
സമാപന ചടങ്ങ് കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ കെ എസ് സുനിൽ കുമാർ ഉത്‌ഘാടനം ചെയ്തു. സന്തോഷ് ട്രോഫി കേരള ടീമിൻറെ മുൻ കോച്ച് ശ്രീ പി ജി ജോർജ് മുഖ്യാതിഥി ആയിരുന്നു അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ മിനി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഒ എസ് പ്രീത, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി വിജയൻ നായർ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നന്ദിനി അജിത്,വി ആർ പ്രവീൺ കുമാർ , വി എസ് സജീവ് കുമാർ, പി പ്രശാന്ത്, എ ആൻ്റണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോച്ചിങ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ചടങ്ങിൽ സന്തോഷ് ട്രോഫി കേരള ടീമിൻറെ മുൻ കോച്ച് ശ്രീ പി ജി ജോർജ് നെ ആദരിച്ചു. ക്യാമ്പ് ഡയറക്ടറും ചീഫ് കോച്ചുമായിരുന്ന ശ്രീ ഷാജഹാൻ അസിസ്റ്റൻറ് കോച്ചുമാരായ ശ്രീ അനന്ദു, ശ്രീ സുഭാഷ് , ശ്രീ ഫൈസി എന്നിവർക്കും ഉപഹാരങ്ങൾ നൽകി.
മാർഷെൽസ് ഫുട്ബോൾ അക്കാദമിയുടെ സെക്രട്ടറി വിഷ്‌ണു എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അക്കാദമിയുടെ പ്രസിഡന്റ് ശ്രീ രാജീവ് കൃഷ്ണൻ അധ്യക്ഷനായി. അൻസാർ പത്താംകല്ല് നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം ഡിന്നറും മാർഷെൽസ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ ഷംനാദിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.
12 വയസ്സു വരെയുള്ള കുട്ടികളെ സബ് ജൂനിയർ ആയും, 12 വയസ്സിനു മുകളിൽ ഉള്ള കുട്ടികളെ ജൂനിയർ വിഭാഗമായും തിരിച്ചു ആണ് പരിശീലനം നൽകിയത്. പരിശീലന ദിവസങ്ങളിൽ കുട്ടികൾക്ക് പോഷകാഹാരങ്ങളും ക്ലബ് നൽകിയിരുന്നു.
======================= === അരുവിക്കരയിൽ കുട്ടികൾക്കായി അവധിക്കാല ഫുട്ബോൾ ക്യാമ്പ് - ഏപ്രിൽ 2 മുതൽ
=====================
അരുവിക്കര മാർഷെൽസ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ 5 വയസ്സ് മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി അരുവിക്കര ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തുന്നു. ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉത്‌ഘാടനം 2017 ഏപ്രിൽ 2 (ഞായർ ) നു രാവിലെ 07 :30 നു ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വി ശിവൻകുട്ടി Ex MLA നിർവഹിക്കും.
കുട്ടികളുടെ രജിസ്ട്രേഷന് - 9747349588 ; 9995486595 ഈ നമ്പറുകളൊന്നിൽ ബന്ധപ്പെടുക.
12 വയസ്സു വരെയുള്ള കുട്ടികളെ സബ് ജൂനിയർ ആയും, 12 വയസ്സിനു മുകളിൽ ഉള്ള കുട്ടികളെ ജൂനിയർ വിഭാഗമായും തിരിച്ചു ആണ് പരിശീലനം നൽകുന്നത്. രാവിലെ 06 :30 മുതൽ 8 :30 വരെയാണ് പരിശീലനം. സബ് ജൂനിയർ വിഭാഗത്തിന് ഞായർ, തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിലും ജൂനിയർ വിഭാഗത്തിന് ഞായർ , ചൊവ്വാ, വ്യാഴം , ശനി ദിവസങ്ങളിലും ആണ് പരിശീലനം. കെൽട്രോൺ മുൻ കളിക്കാരനും പരിശീലകനുമായ ശ്രീ കെ എ ഷാജഹാൻ ആണ് ക്യാമ്പ് ഡയറക്ടർ.
എല്ലാ ഫുട്ബോൾ പ്രേമികളുടെയും നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു.
=======================
മാർഷെൽസ് ഫുട്ബോൾ അക്കാദമി,അരുവിക്കര
=======================
31/08/2016
DYFI Sixes Football Tournament Semi finals
28/08/2016
SEMI 1) 2:30 pm -- Marshal FC Aruvikkara vs MFC Vellanad
SEMI 2) 3:15 pm -- KENT FC vattiyurkaavu vs Marshal FC B
FINALS Will be at 4:30 pm
"DYFI സിക്‌സസ്" ഫുട്ബോൾ ടൂർണമെൻറ് : ഫൈനൽ മത്സരം നാളെ ( 28 ഓഗസ്റ്റ് , ഞായർ ) ; വി ശിവൻകുട്ടി സമ്മാനദാനം നിർവഹിക്കും
DYFI അരുവിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരുവിക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന "DYFI സിക്‌സസ്" ഫുട്ബോൾ ടൂർണമെൻറ് ൻറെ ഫൈനൽ മത്സരം 28 ഓഗസ്റ്റ് , ഞായർ വൈകുന്നേരം 4:30 മണിക്ക് നടക്കും.
32 ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങളും പ്രീ ക്വർട്ടർ മത്സരങ്ങളും ഇന്ന് അവസാനിച്ചു. ക്വാർട്ടർ മത്സരങ്ങൾ 28 ഓഗസ്റ്റ് , ഞായർ രാവിലെ 06:30 നും സെമി ഫൈനൽ മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം 02:30 നും നടക്കും. ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വി ശിവൻ കുട്ടി സമ്മാനദാനം നിർവഹിക്കും. DYFI കേന്ദ്ര കമ്മിറ്റി അംഗം ശ്രീ കെ എസ് സുനിൽ, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ മിനി , ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എൽ പി മായാദേവി , DYFI സംസ്ഥാന കമ്മിറ്റി അംഗം ബി ഷാജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓ എസ് പ്രീത , അരുവിക്കര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിജയൻ നായർ , വി ആർ പ്രവീൺ , പി പ്രശാന്ത്, അജിത് വെമ്പന്നൂർ, രാജശേഖരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വിജയികൾക്ക് പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിനും ടൂർണമെന്റിലെ മികച്ച കളിക്കാരൻ , ഏറ്റവും കൂടുതൽ ഗോളടിക്കുന്ന കളിക്കാരൻ , മികച്ച ഗോളി എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കും.
അരുവിക്കര മാർഷെൽസ് എഫ് സി, ആനാട് വി എഫ് സി , കാവല്ലൂർ എഫ് സി , എം എഫ് സി വെള്ളനാട് , യാഗ എഫ് സി രണ്ടാം ചിറ , പ്രതിഭ എഫ് സി ഉള്ളൂർ , കെൻറ് എഫ് സി , എം സി യുണൈറ്റഡ് മുള്ളൻചിറ എന്നിവരാണ് "DYFI സിക്‌സസ്" കപ്പിനായി നാളെ ഏറ്റുമുട്ടുന്നത്.
എല്ലാ നല്ലവരായ കായിക പ്രേമികളെയും നാട്ടുകാരെയും അരുവിക്കര പഞ്ചായത്ത് ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് ക്വാർട്ടർ, സെമി , ഫൈനൽ മത്സരങ്ങൾ കാണുവാൻ DYFI അരുവിക്കര യൂണിറ്റ് സ്വാഗതം ചെയ്യുന്നു.
വിശ്വസ്തതയോടെ,
DYFI അരുവിക്കര യൂണിറ്റ് നു വേണ്ടി,
അനന്തു എസ്
DYFI യൂണിറ്റ് പ്രസിഡന്റ്
9995486595
ദിലീപ് എസ്
DYFI യൂണിറ്റ് സെക്രട്ടറി
9809171007
27/08/2016
Trophies waiting for the winners :)
21/08/2016
Final result of First Round Matches, DYFI SIxES Football Tournament.
20/08/2016
"DYFI Sixes" Football tournament started today morning. Tournament inaugurated by Sri K S Sunil.