12/06/2026
വള്ളുവനാട് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന
ഉണർവ്
വിദ്യാർത്ഥി സംഗമവും അവാർഡ് ദാനവും
എന്ത് പഠിക്കണം? എന്താവണം?
📅 2026 ജൂൺ 14 | ഞായർ | വൈകിട്ട് 3.30
📍 മർഹബ ഓഡിറ്റോറിയം, വളപുരം
⸻
പ്രിയ വിദ്യാർത്ഥികളേ,
വിദ്യാഭ്യാസ-തൊഴിൽ ഉന്നമനം ലക്ഷ്യമാക്കി VASC വളപുരത്തിന്റെ നേതൃത്വത്തിൽ 2022-ൽ ആരംഭിച്ച കരിയർ പ്രോജക്ടിന്റെ ഭാഗമായി ഈ വർഷം ഒരു സമ്പൂർണ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുകയാണ്.
നമ്മുടെ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ, തൊഴിൽ, വ്യക്തിത്വ വികസന മേഖലകളിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുകയും അവരുടെ ഭാവി ലക്ഷ്യങ്ങൾ കൂടുതൽ വ്യക്തതയോടെ രൂപപ്പെടുത്താൻ സഹായിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.
2026 ജൂൺ 14-ന്, ഞായറാഴ്ച വൈകിട്ട് 3.30-ന് മർഹബ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ പരിപാടി ഒരു എഡ്യൂക്കേഷൻ ഫെയർ മാതൃകയിലാണ് സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളുമായി നേരിട്ട് സംവദിക്കാനും, അവരുടെ അനുഭവങ്ങളും വിജയപാഠങ്ങളും കേൾക്കാനും, നിങ്ങൾക്ക് താൽപര്യമുള്ള പഠന-തൊഴിൽ മേഖലകളെക്കുറിച്ച് വ്യക്തമായ ധാരണ നേടാനുമുള്ള മികച്ച അവസരമായിരിക്കും ഇത്.
അതോടൊപ്പം, നമ്മുടെ നാട്ടിൽ നിന്ന് SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടക്കുന്നതാണ്.
ഈ പ്രചോദനാത്മകമായ വിദ്യാർത്ഥി സംഗമത്തിലേക്ക് എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
⸻
വള്ളുവനാട് ആർട്സ് & സ്പോർട്സ് ക്ലബ്
വളപുരം കുന്നത്തങ്ങാടി