04/08/2026
ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജുവിനും മുൻപ് ഒരു കാലത്തു ഈ മനുഷ്യൻ ഇന്ത്യയുടെ ജേഴ്‌സിയിൽ കളിക്കുന്നത് കണ്ടു അഭിമാനം കൊണ്ടിരുന്നു നമ്മൾ മലയാളികൾ, അത് വേറെ ആരുമല്ല 1968 ആഗസ്റ്റ് മാസം നാലാം തീയതി ആലപ്പുഴ, മാന്നാറിൽ ജനിച്ച എബി കുരുവിള ആയിരുന്നു.
1990 കളുടെ മധ്യത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച പേസ് ബൗളറായിരുന്നു എബി, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാര്യം ഉയരവും വിശാലമായ ഫ്രെയിമും ആയിരുന്നു, ഈ 6 അടി 6 ഇഞ്ച് കാരനാണ് ഇന്ത്യക്ക് വേണ്ടി കളിച്ച ഏറ്റവും ഉയരം കൂടിയ കളിക്കാരൻ
മുംബൈയിൽ വളർന്ന അദ്ദേഹം 1997ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകി. തോളിലെ പരിക്ക് കാരണം ജവഗൽ ശ്രീനാഥ് പിന്മാറിയ പര്യടനത്തിൽ 1997 ൽ ജമൈക്കയിലെ കിംഗ്സ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഫ്ലാറ്റ് പിച്ചിൽ അദ്ദേഹത്തിന് വലിയ വിജയം നേടാനായില്ല. ആ ടെസ്റ്റ് മത്സരത്തിൽ മാന്യമായി പന്തെറിഞ്ഞെങ്കിലും ടീമിൽ നിന്ന് പുറത്തായി. പിന്നീട് ബ്രിഡ്ജ്സ് ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ തന്റെ കന്നി 5 വിക്കറ്റ് നേട്ടം കുറിച്ചു, 63 റൺസ് വഴങ്ങിയായിരുന്നു അത്. രണ്ടാം ഇന്നിംഗ്‌സിലെ എബിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏക 5 വിക്കറ്റ് നേട്ടം ഇന്ത്യക്ക് വിജയത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കിയ ഒന്നായിരുന്നു. എന്നാൽ വിജയ ലക്ഷ്യമായ 119 റൺസ് പിന്തുടർന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിക്കറ്റ് വലിച്ചെറിഞ്ഞു എങ്കിലും അന്ന് നല്ല അദ്ധ്വാനശീലത്തോടും മാതൃകാപരമായ നിയന്ത്രണത്തോടും ബാറ്റ്സ്മാനെ കുഴപ്പിക്കാനുള്ള കഴിവുകൾ പ്രകടിപ്പിച്ച എബി കുരുവിള ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇടം നേടി.
മനോഹരമായ ഓഫ് കട്ടറുകൾ മറച്ചു വെച്ചിരുന്നു ആ കൈകളിൽ, പരസ് മംബ്രരെ , നിലേഷ് കുൽക്കർണി, സലീൽ അങ്കോള, അജിത് അഗാർക്കർ എന്നിവർക്കൊപ്പം എബി യും ചേർന്ന് ഒരു ശക്തമായ ബൗളിംഗ് നിരയുണ്ടായിരുന്നു അക്കാലത്ത് ബോംബെക്ക്. കൂടാതെ എബി കുരുവിള ഇന്ത്യക്ക് വേണ്ടി ഏകദിനത്തിലും കളിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും 1997 ൽ കൊളംബോയിൽ (SSC) ശ്രീലങ്കയ്‌ക്കെതിരെ 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അദ്ദേഹത്തിൽ നിന്നുമുള്ള മികച്ചത് .
പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരമായിരുന്നു ഈ കളിക്കാരന്റെ മറ്റൊരു അവിസ്മരണീയ മത്സരം. മികച്ച രീതിയിൽ ബോൾ എറിഞ്ഞ അദ്ദേഹം 23 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. അതുപോലെ 1997 ൽ മദ്രാസിൽ നടന്ന ഏകദിന മത്സരത്തിൽ സയീദ് അൻവർ 194 റൺസ് നേടിയ പ്രശസ്തമായാ ഇന്നിംഗ്‌സിൽ അദ്ദേഹം ഇന്ത്യൻ ബൗളേഴ്‌സിനെ മേൽ തകർത്താടിയ മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിന്റെ ഭാഗമായിരുന്ന എബി, തടുക്കാൻ കഴിയാത്ത വിധത്തിൽ ബാറ്റ് ചെയ്ത അൻവ റിനു എതിരെ മികച്ച രീതിയിൽ ബോൾ ചെയ്തിരുന്നു, മൂന്നുറിനു മുകളിൽ സ്കോർ പോയ ആ കളിയിൽ രണ്ടു മെയ്ഡൻ ഓവറുകളും അദ്ദേഹം എറിഞ്ഞിരുന്നു.
അടുത്ത സീസണിൽ ഇന്ത്യൻ ആക്രമണത്തിലെ ഒരു പ്രധാന വ്യക്തിയായി എബി കുരുവിള ഉയർന്നുവന്നു,
അദ്ദേഹത്തിന്റെ ഇന്ത്യൻ കുപ്പായത്തിന്റെ ഉപയോഗം വളരെ പ്രശംസനീയമായി കണക്കാക്കിയെങ്കിലും അതിശയകരമെന്നു പറയട്ടെ, പിന്നീട് അങ്ങോട്ട്, അദ്ദേഹത്തെ ഒരിക്കലും പരിഗണിച്ചില്ല. തുടർന്ന് വളർന്നു വരുന്ന ധാരാളം യുവപ്രതിഭകൾക്കായി 2000 ത്തി ൽ എല്ലാ തരത്തിലുമുള്ള ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് തന്റെ ക്രിക്കറ്റ് ജീവിതം മതിയാക്കി. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോച്ചിംഗിലേക്ക് തിരിഞ്ഞു. ശേഷം 2012 ൽ ബിസിസിഐയുടെ ദേശീയ സെലക്ടറായി നിയമിതനായി.
ഉയരം കൂടിയ ശരീരഘടനയോട് കൂടി ഇന്ത്യക്ക് വേണ്ടി മികച്ച സംഭാവനകൾ നൽകിയ എബി, ദേശീയ ടീമിലേക്ക് വളരെ വൈകി തിരഞ്ഞെടുക്കപ്പെട്ട ഒരു നിർഭാഗ്യവാനായിരുന്നു. അദ്ദേഹം എക്സ്പ്രസ്സ് ബൗളറോന്നും ആയിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ സമ്പന്നമായ സ്വിംഗും കാപട്യത്തോട് കൂടിയുള്ള വേഗത കുറഞ്ഞ ബോളുകളും അദ്ദേഹത്തെ ഒരു പ്രത്യേക ബൗളറാക്കിമാറ്റി.
1991-92 ൽ ബോംബെക്കായി തന്റെ ആദ്യ മുഴുനിള സീസണിൽ അദ്ദേഹം 35 വിക്കറ്റുകൾ നേടി, അതിനെ തുടർന്ന് 1992-93 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുമെന്ന് പ്രതീക്ഷകൾ നിറഞ്ഞ വാർത്തകൾ വ്യാപകമായി പ്രചരിച്ചു അവസാനം നിർഭാഗ്യവശാൽ അവഗണിക്കപ്പെട്ടു.
മൃദുഭാഷിയായ എബി കുരുവിള തന്നെ നിസ്സാരമാക്കുന്ന മോശം പെരുമാറ്റങ്ങളോട് ഒരിക്കലും പ്രതികരിച്ചിരുന്നില്ല , പശ്ചാത്തപിച്ചില്ല.
"എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കാനെങ്കിലും കഴിഞ്ഞല്ലോ അത് എത്ര ചെറിയ തോതിൽ ആണെങ്കിലും"
10 ടെസ്റ്റുകളിൽ 25 വിക്കറ്റുകളും 25 ഏകദിനങ്ങളിൽ 25 വിക്കറ്റുകളുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ സമ്പാദ്യം. അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 82 മത്സരങ്ങളിൽ 290 വിക്കറ്റും നേടിയിട്ടുണ്ട്.
ജന്മദിനാശംസകള്‍
എബി കുരുവിള
Happy Birthday
Abey Kuruvilla ♥
✍️:-വിമൽ താഴെത്തുവീട്ടിൽ
04/08/2026
എന്തൊരു കിടിലൻ പ്ലേയറാണ്!! കഴിഞ്ഞ മത്സരത്തിൽ പന്ത് കൊണ്ട് അത്ഭുതങ്ങൾ കാട്ടിയ താരം 7 വിക്കറ്റാണ് പാക്കിസ്ഥാനെതിരെ നേടിയത്, അതും തുടർച്ചയായ അഞ്ച് മെയ്ഡൻ ഓവർ വിക്കറ്റ് നേട്ടവും കുറിച്ചുകൊണ്ട്,
ഇപ്പോഴിതാ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 73 റൺസ് നേടി ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് താരം 👐🔥🔥
03/08/2026
അനിൽ കുംബ്ലെ റോഡ്
കുമ്പള
കാസർഗോഡ്
ഈ സ്ഥലത്ത് പോയിട്ടുള്ളവര്‍ ഉണ്ടോ?
03/08/2026
ഇന്ത്യയുടെ ചില നാഴികകല്ലുകൾ പിന്നിട്ടവർ🔥
03/08/2026
ചിത്രത്തിലെ പെൺകുട്ടിയുടെ പേര് അസ്മിത എന്നാണ്.
അവൾ ത്രിപുര സ്വദേശിയാണ്.
പെൺകുട്ടികൾ വലുതാകുമ്പോൾ അവരുടെ ഏറ്റവും വലിയ നേട്ടം വിവാഹം കഴിക്കുക എന്നതായിരിക്കണം എന്ന ഒരു സാധാരണ അന്തരീക്ഷമായിരുന്നു അവളുടെ ഗ്രാമത്തിൽ. എന്നാൽ അസ്മിതയുടെ അച്ഛൻ ഈ പുരുഷാധിപത്യ ചിന്തയ്ക്ക് പൂർണ്ണമായും എതിരായിരുന്നു. നിനക്ക് ജൂഡോ പഠിക്കണമെങ്കിൽ അത് ചെയ്യൂ, നിന്നെ പിന്തുണയ്ക്കാൻ ഞാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ എല്ലാ പരിശ്രമവും പണവും ഈ മകളിൽ നിക്ഷേപിച്ചു.
പരിശീലനത്തിനായി ഡൽഹിയിൽ വരുമ്പോൾ, ചെറിയൊരു പരിക്ക് പറ്റിയാൽ പോലും, അച്ഛൻ ഉടൻ തന്നെ വന്ന് തന്നെ പരിചരിക്കുമായിരുന്നുവെന്ന് അസ്മിത പറയുന്നു. എന്തിനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ബന്ധുക്കളും വീട്ടുകാരും പറഞ്ഞുകൊണ്ടിരുന്നു... പക്ഷേ അച്ഛൻ സമ്മതിച്ചില്ല.
2023-ൽ, സ്പോർട്സ് ക്വാട്ടയിലൂടെ അസ്മിതയ്ക്ക് യുപി പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയി ജോലി ലഭിച്ചപ്പോൾ, കാര്യങ്ങൾ അൽപ്പം മെച്ചപ്പെട്ടു തുടങ്ങി. ഒഴിവുസമയങ്ങളിൽ അവൾ പരിശീലനം നടത്തി വളരെയധികം മെച്ചപ്പെട്ടു. എന്നാൽ 2025 ഡിസംബറിൽ, ബ്രെയിൻ സ്ട്രോക്ക് മൂലം അച്ഛൻ മരിച്ചു. ആ സമയത്ത്, എല്ലാം കഴിഞ്ഞു എന്ന് അസ്മിതയ്ക്ക് തോന്നി.
പക്ഷേ ഇവിടെ, അമ്മ അവളെ പറഞ്ഞയച്ചു, ഇന്ന് നിന്റെ പരിശീലനം നിർത്തിയാൽ, നിന്റെ അച്ഛൻ വളരെ ദേഷ്യപ്പെടും, എനിക്ക് ശേഷം എന്റെ മകളെ ആരും പരിപാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയും?
ഈ ദുഃഖം തന്റെ ശക്തിയാക്കി അസ്മിത രണ്ടു മാസത്തിനു ശേഷം നടന്ന ഏഷ്യൻ ട്രയൽസിൽ ഒന്നാമതെത്തി, കോമൺവെൽത്ത് ഗെയിംസിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.
ഇന്ന് ഈ പെൺകുട്ടി ഇന്ത്യയ്ക്ക് വേണ്ടി ജൂഡോയിൽ ആദ്യ സ്വർണ്ണം നേടിത്തന്നു. ആദ്യത്തെ സ്വർണ്ണം, എന്റെ സുഹൃത്തേ... അതൊരു ചെറിയ കാര്യമല്ല. അസ്മിത ഈ മെഡൽ തന്റെ പരിശീലകനും അച്ഛനും സമർപ്പിക്കുന്നു.
എല്ലാ പോസ്റ്റുകളിലും, എല്ലാ പത്രങ്ങളിലും, എല്ലാ ഇന്ത്യൻ ട്വിറ്റർ ഇൻസ്റ്റാ പോസ്റ്റുകളിലും അസ്മിതയുടെ പേര് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ത്രിവർണ്ണ പതാക തോളിൽ ചാർത്തി ലോക വേദിയിൽ രാജ്യത്തിന്റെ പേര് തിളക്കത്തോടെ നിലനിർത്തുന്ന ഇവരാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ ഹീറോകൾ. അസ്മിതയുടെ കഥ നന്നായി വൈറലാകണം.
സഹോദരി...!
നിന്നെ ഓർത്ത് അഭിമാനിക്കുന്നു... ❤️
01/08/2026
The oars are ready. The warriors are set.
Let the Battle of Punnamada commence.
31/07/2026
മാതാ പിതാ ഗുരുക്കന്മാരെ...
അനുഗ്രഹം ചൊരിയണെ ഞങ്ങൾക്കായി...❤️🙏🏻
PBC Pallathuruthy & Melpadom Chundan - മേൽപ്പാടം ചുണ്ടൻ
Pic : കടപ്പാട് ❤️
31/07/2026
ജലോത്സവ ലോകത്തെ കാരണവർ
പ്രായം തോൽപിക്കാത്ത കരുത്തുമായി പ്രിയപ്പെട്ട ബൈജു ആശാൻ
📷ammoossframes
30/07/2026
ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലെത്തും.
ലോകമെമ്പാടും ആരാധകരുള്ള ബ്രസീൽ ഫുട്ബോൾ ടീം കൊൽക്കത്തയിൽ എത്തുന്നു.
ഇന്ത്യ-ബ്രസീൽ ടീമുകൾ തമ്മിൽ സൗഹൃദ പ്രദർശന മത്സരവും നടക്കും.
ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിൽ കളിയ്ക്കാൻ എത്തുന്നത്. ഒക്ടോബർ 3ന് കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിക്കും.
ഓസ്ട്രേലിയയുമായുള്ള മത്സരങ്ങൾക്ക് ശേഷമാവും ഇന്ത്യയിൽ എത്തുക.സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ നടക്കുന്നത്.
30/07/2026
അജിങ്ക്യ രഹാനെ വിരമിച്ചു.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.
സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ സന്ദേശത്തിലാണ് താരം തന്‍റെ കളിജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
'എല്ലാ തുടക്കത്തിനും ഒരു ഒടുക്കമുണ്ട്. സമയം വരുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോകുകയും വേണം. എന്‍റെ ബാറ്റിംഗിൽ ഞാനെപ്പോഴും ശരിയായ ടൈമിംഗിനെയാണ് ആശ്രയിച്ചിട്ടുള്ളത്. ഇന്ന് മുന്നോട്ട് പോകാനും വിരമിക്കൽ പ്രഖ്യാപിക്കാനും പറ്റിയ ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു,' വീഡിയോയിൽ കണ്ണീരോടെ രഹാനെ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളിൽ ഒന്നായ 2020-21 ബോർഡർ-ഗവാസ്‌കര്‍ ട്രോഫി വിജയമാണ് രഹാനെ എന്ന ക്യാപ്റ്റന്‍റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന നിമിഷം. അഡ്‌ലെയ്‌ഡിലെ നാണക്കേടിന്‍റെ തകർച്ചയ്ക്ക് ശേഷം സ്ഥിരം ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ, പരിക്കുകളാൽ തളർന്ന ഇന്ത്യൻ ടീമിനെ നയിക്കാനുള്ള ചുമതല രഹാനെ ഏറ്റെടുത്തു. മെൽബണിൽ സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹം ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് 2-1 ന്‍റെ ചരിത്രപരമായ പരമ്പര വിജയം സമ്മാനിച്ചു.
ഇന്ത്യ കണ്ട മികച്ച വിദേശ പ്രകടനക്കാരിൽ ഒരാളായ രഹാനെ, കരിയറിൽ 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചു. അന്താരാഷ്ട്ര തലത്തിൽ 8,000-ത്തിലധികം റൺസ് അദ്ദേഹം അക്കൗണ്ടിലാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 12 സെഞ്ച്വറികൾ ഉൾപ്പെടെ 5,077 റൺസ് നേടി. ഓസ്‌ട്രേലിയയിൽ 42 ശരാശരിയിൽ 884 റൺസും, ദക്ഷിണാഫ്രിക്കയിൽ 37 ശരാശരിയിൽ 402 റൺസും നേടി കഠിനമായ വിദേശ സാഹചര്യങ്ങളിൽ ഇന്ത്യയുടെ രക്ഷകനായി താരം മാറി.
2015 ഏകദിന ലോകകപ്പ് സെമിഫൈനലിലും, 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും എത്തിയ ഇന്ത്യൻ ടീമുകളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്രിനിഡാഡിലായിരുന്നു രഹാനെയുടെ അവസാന അന്താരാഷ്ട്ര മത്സരം. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി രഞ്ജി ട്രോഫിയിൽ രണ്ട് സീസണുകൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ താരം അന്തിമ തീരുമാനമെടുത്തത്.