01/08/2026
നാടൻ അഭ്യാസങ്ങളിലെ തടകൾ
പ്രധാനമായും നാല് തടകളാണ് ഉള്ളത്
അവ
1 കേറിതട
എതിരാളിയുടെ പ്രയോഗങ്ങളെ മൂന്നോട്ട് കേറി ഉത്‌ഭവസ്ഥാനത്തു തന്നെ തടുക്കുന്നു. ഇങ്ങനെ തടുക്കുമ്പോൾ. ഉള്ളം കൈ , വിരലുകൾ,കൈതണ്ട , മുഷ്‌ടി , കൈമുട്ട്, കാൽകൾ, തോൾ മുതലായവ തടുക്കാൻ ഉപയോഗിക്കുന്നു. കേറി തടയിൽ തന്നെ മൂന്ന് വകഭേദങ്ങൾ ഉണ്ട്
ഒന്നാമത്തേത് ശത്രുവിൻ്റെ ദേഹത്തോട് ഒട്ടി കേറി തടുക്കുന്നു, രണ്ടാമത് ഒഴിഞ്ഞു മാറി തടുക്കുന്നു, മൂന്നാമത്തേത് ചുറ്റി മാറി തടുക്കുന്നു
2 ഇറങ്ങി തട
ശത്രുവിൻ്റെ പ്രയോഗങ്ങളെ പിന്നോട്ട് ഇറങ്ങി തടുക്കുന്നു
ഇതിൽ ഒന്നാമത്തേത് നേരെ പിന്നോട്ട് ഇറങ്ങുന്നതും, രണ്ടാമത്തേത് വശങ്ങളിലേക്ക് ഇറങ്ങി തടുക്കുന്നതും മൂന്നാമത്തേത് ഒഴിഞ്ഞിറങ്ങി തടുക്കുന്നതും ആണ്
3 കറക്കി തട
ഇതിൽ ശത്രുവിൻ്റെ പ്രയോഗങ്ങളെ കറക്കി തടുക്കുന്നു . ഒന്നാമത്തേതിൽ പ്രയോഗ ങ്ങൾ വരുമ്പോൾ നമുടെ കൈകൾ കൊണ്ട് കറക്കി തടുക്കുന്നതും, രണ്ടാമത്തേതിൽ നമ്മൾ മൊത്തമായി കറങ്ങി മാറി തടുക്കുന്നതും, മൂന്നാമത്തേതിൽ ശത്രുവിനെ മൊത്തമായി കറക്കുന്നതും ഉൾപ്പെടുന്നു
4 മാറി തട
കാലുകളുടെ നിലയിലും ചുവടിലുമുള്ള സ്ഥാനം അനുസരിച്ചുള്ള ഒഴിഞ്ഞു മാറി തുടുക്കുന്നു . ഇതിൽ കേറിയും, ഇറങ്ങിയും, വശങ്ങളിലേക്ക് മാറിയും ഉണ്ട്
കൂടാതെ
മേൽ തട
കീഴ്‌ത്തട
വട്ടതട
നടുക്കു തട
നാലും കൂട്ടിതട ഇങ്ങനെ യും തടകൾ ഉണ്ട്
16/07/2024
13/05/2021
21/07/2020
03/07/2020