21/08/2026
KCL 2026: യുവതാരങ്ങളുടെ കരുത്തിൽ ത്രിശൂർ ടൈറ്റൻസിന് തകർപ്പൻ ജയം
KCL 2026ൽ Calicut Globstarsനെതിരെ Thrissur Titansന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത Calicut Globstars 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. Rohan 30, Aravind 26, Krishnadevan 27 എന്നിങ്ങനെയാണ് പ്രധാന സംഭാവനകൾ നൽകിയത്. വൻ പ്രതീക്ഷ ആയിരുന്ന മുൻ IPL player അബ്ദുൽ ബാസിത് തീർത്തും നിരാശപ്പെടുത്തി.
Titans ബൗളർമാരിൽ Anand Joseph 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റും Biju Narayanan 4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ Thrissur Titans വെറും 16.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി ലക്ഷ്യം മറികടന്നു. Nikhil T 59* റൺസുമായി പുറത്താകാതെ നിന്നപ്പോൾ Shoun 30 റൺസ് നേടി.
യുവതാരങ്ങളുമായി എത്തിയ Titansന് മുന്നിൽ തീർത്തും മങ്ങിയ പ്രകടനമാണ് Globstars പുറത്തെടുത്തത്. യുവതാരങ്ങളുടെ കൂട്ടായ മികവിലൂടെ നേടിയ ശ്രദ്ധേയമായ വിജയമായി ഈ പ്രകടനത്തെ വിലയിരുത്താം.
കഴിഞ്ഞ വർഷം സെമിഫൈനലിൽ കൊച്ചിൻ ടീമിനുവേണ്ടി Globstarsനെതിരെ 36 പന്തിൽ 64 റൺസ് നേടിയ Nikhil T, ഈ വർഷവും Globstarsനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിർണായക ഘട്ടത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ ഇന്നിങ്സ് Titansന്റെ വിജയത്തിൽ നിർണായകമായി.
KCLലെ ഏറ്റവും മികച്ച ടീമുകളിലൊന്നെന്ന പ്രതീക്ഷയോടെ എത്തിയ Globstarsന്റെ ഈ പരാജയം തീർച്ചയായും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണ്. എന്നാൽ ഒരു തോൽവിയിൽ എല്ലാം അവസാനിക്കുന്നില്ല. ഈ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരാൻ Globstarsന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
11/12/2025
ATHREYA FUTURE STAR TROPHY
ALL KERALA INVITATION U-16 CRICKET TOURNAMENT 2025
9/12/2025
SOBERS CRICKET CULB VS SUSSEX CRICKET CULB
TOSS WON BY SUSSEX CRICKET CULB ELECTED TO FIELD FIRST
FIRST INNINGS SOBERS CRICKET CULB 230/7 30 OVERS
AADINATH 62(44)
CHRIS 61(46)
DAKSHIN BINOY 5-50-3
SRAONE 6-33-2
SECOND INNINGS SUSSEX CRICKET CULB 166/7 30 OVERS
DAKSHIN BINOY S 32*(61)
ABHINAV S MOHAN 31(41)
CHRIS PAUL 5-17-2
SOBERS CRICKET CULB WON BY 64 RUNS
PLAYER OF THE MATCH :
CHRIS PAUL
https://chshare.link/scorecard/q2FMp8
24/09/2025
നാളെ നിർമാണം ആരംഭിക്കുന്നു
21/08/2025
KCL പൂരം ഇന്ന് കൊടികയറുന്നു
ARRIES KOLLAM VS CALICUT GLOBSTARS
06/06/2025
പറവൂർ മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട് ക്രിക്കറ്റ് കളിക്കുന്നവർക്ക് നഷ്ടപ്പെടുകയാണോ?
പറവൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ മൂന്ന് പ്രൊഫഷണൽ ക്ലബ്ബുകൾ ആയ സോബേർസ് ക്രിക്കറ്റ് ക്ലബ്, young ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്, JT മാർഷൽ ക്രിക്കറ്റ് ക്ലബ് എന്നീ ക്ലബ്ബുകളിലെ നൂറുകണക്കിന് കുട്ടികൾ ഈ ഗ്രൗണ്ടിലാണ് എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നത്. കൂടാതെ ഒട്ടനവധി ടെന്നീസ് ബോൾ ക്ലബ്ബുകളിലെ കളിക്കാർ എല്ലാ ദിവസവും വൈകുന്നേരങ്ങളിലും മറ്റും കളിക്കാറുള്ള ഒരു ഗ്രൗണ്ട് ആണ് ഇത്. ഫുട്ബോൾ ടീമായ പറവൂർ സിറ്റി സോക്കേഴ്സ് ഫുട്ബോൾ ക്ലബ്ബും ഇവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്. കൂടാതെ ഒട്ടനവധി പി എസ് സി കോച്ചിംഗ് സെന്ററുകൾ നടത്തുന്ന ഫിസിക്കൽ ഫിറ്റ്നസിനുള്ള ട്രെയിനിങ്ങും ഇവിടെയാണ് ചെയ്യുന്നത്.
ക്രിക്കറ്റ് ക്ലബ്ബ് അണ്ടർ കാറ്റഗറിയിലും അണ്ടർ 16 കാറ്റഗറിയിലും അണ്ടർ 19 കാറ്റഗറിയുമായി മൂന്ന് ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് ഇവിടെ നടത്തുന്നുണ്ട്. Jt marshal ക്രിക്കറ്റ് ക്ലബ്ബും രണ്ട് ക്രിക്കറ്റ് ടൂർണമെന്റ് ഇവിടെ നടത്തിയിട്ടുണ്ട്. കൂടാതെ ഒട്ടനവധി ടെനിസ് ബോൾ ക്രിക്കറ്റ് ക്ലബ്ബുകൾ ഇവിടെ ഒട്ടനവധി ക്രിക്കറ്റ് ടൂർണമെന്റ് കൾ എല്ലാ ആഴ്ചകളിലും നടത്താറുണ്ട്. കഴിഞ്ഞ ഒരു വർഷം മൂന്നുദിവസം മാത്രമേ ഫുട്ബോൾ ടൂർണ്ണമെന്റ് ഇവിടെ നടന്നിട്ടുള്ളൂ.
ഈ ഗ്രൗണ്ടിന്റെ വികസനത്തിനു വേണ്ടി 12 കോടി രൂപയാണ് കേരള ഗവൺമെന്റ് അനുവദിച്ചിരിക്കുന്നത്. ഗ്രൗണ്ടിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഗ്രൗണ്ട് മണ്ണടിച്ച് ഉയർത്തി റൗണ്ടിന് ചുറ്റും വെള്ളം പോകുന്നതിനായി കാണ പണിയും. ചുറ്റും സിന്തറ്റിക് ട്രാക്ക് ആണ് പണിയുന്നത്. സിന്തറ്റിക് ട്രാക്ക് പണിയുന്നതുമൂലം ഗ്രൗണ്ടിന്റെ ഉൾ വ്യാസം കുറയും. ബൗണ്ടറി ലൈനിൽനിന്ന് പിച്ചു വരെ ഉള്ള അകലം 50 മീറ്ററിൽ നിന്ന് 30 മീറ്ററായി കുറയും. കൂടാണ്ട് ഇപ്പോൾ പറയുന്നു ഉള്ളിൽ ഉള്ളിൽ സെവൻസിന്റെ ഫുട്ബോൾ ടർഫ് ആണ് എന്നും പറയുന്നു. സത്യമാണോ എന്ന് അറിയില്ല.
അങ്ങനെയെങ്കിൽ ക്രിക്കറ്റ് പൂർണമായും കളിക്കാൻ പറ്റാതെ ആവും ഇവിടെ. 99% വും ഇപ്പോൾ ക്രിക്കറ്റ് ആണ് കളിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് വന്നതുമൂലം ക്രിക്കറ്റ് പൂർണമായും അവിടെ കളിക്കാൻ പറ്റാതെ ആയി. അവിടെ പോലും സിന്തറ്റിക് ട്രാക്ക് നല്ല രീതിയിൽ മെയിന്റനൻസ് ചെയ്യുവാൻ സാധിക്കാതെ വന്നിരിക്കുകയാണ് ഇപ്പോൾ..
കേരള രഞ്ജി ട്രോഫി താരങ്ങളെയും, അണ്ടർ14, under 16, under 19, under23 താരങ്ങൾ പ്രാക്ടീസ് ചെയ്യുന്ന ഗ്രൗണ്ടാണ് ഇത്.
ഗ്രൗണ്ടിൽ കളിക്കുന്ന കായിക താരങ്ങളുടെ ആവശ്യകതകൾ മനസ്സിലാക്കി അവർക്ക് ഉതകുന്ന രീതിയിലുള്ള നല്ല ഒരു ഗ്രൗണ്ട് സജ്ജമാക്കി തരണമെന്ന് ബഹുമാനപ്പെട്ട എംഎൽഎ വി.ഡി സതീശനോടും, സ്ഥലം കൗൺസിലർ സജി നമ്പ്യാത്തിനോടും,മറ്റ് അധികാരത്തിൽ ഇരിക്കുന്നവരോടും അഭ്യർത്ഥിക്കുന്നു.
കായികതാരങ്ങളുടെ ആശങ്കകൾ അകറ്റുക.
30/03/2025
Sanjay Raj 154*[124]
Canara Bank 28th All Kerala Celestial Trophy 2025
Best Batter & Man of the Match (Final)
Sanjay Raj
09/02/2025
ഇന്ന് നടന്ന EDCA F ഡിവിഷൻ leaguil Arjun CC കു എതിരെ സെഞ്ച്വറി നേടി GP ഉണ്ണികൃഷ്ണൻ... GP യുടെ കഴിഞ്ഞ 3 ഇൻങ്സ് 89,118* and 120..മാസ്മരിക ബാറ്റിംഗ് ഫോമിൽ ആണ് GP..
ഇന്ന് GP Arjun Cc ക്കു എതിരെ 120 (64 ) അടിച്ചു...
17/11/2024
ഇന്ന് രാജഗിരി ഗ്രൗണ്ടിൽ നടന്നു എറണാകുളം district ലീഗിൽ.. Death ഓവറുകളിൽ ഇറങ്ങി Sobers Cricket Club നെ 200+ എത്തിച്ച ഇൻങ്സ്... 43* (20) Strike rate 215👌👌👌 Sobers ന്റെ സ്വന്തം ജോൺട്ടി rohdes.. Allround excellence Pradeep Pillai .. What a cameo 👌👌👌👌👌
Age is just a നമ്പർ for this Legend 🙏
Sobers Cricket club Paravoor
— with Pradeep Pillai.