Young Universal Football Academy

Young Universal Football Academy

Share

YUFA (Young Universal Football Academy) is an initiative by former Mohan Bagan and ONGC player Mr. W

Photos from Young Universal Football Academy's post 26/12/2023

Al-hamdulillahhh…

#ഉമ്മയോളം_ഉമ്മ_മാത്രം🤍❤️

"എന്നെ ഞാനാക്കി നിലനിർത്താൻ ഉമ്മയെന്ന നിങ്ങളത്രമേൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കി തുടങ്ങീട്ട് വർഷങ്ങളായി.

ജനിച്ചതിന് ശേഷം ഉപ്പയില്ലാതെ വളർന്ന മകനെ മൂന്നാമത്തെ വയസ്സിൽ നാട്ടിലുള്ള മൂത്ത സഹോദരിയുടെ അടുക്കലേൽപ്പിച്ച് ആദ്യം വിവാഹ മോചനത്തിന് ശേഷം കുടുംബത്തിലെ കാരണവൻമാരുടെ നിരന്തര നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ മറ്റൊരു വിവാഹം കഴിച്ച് വീണ്ടും മണവാട്ടിയായി മണലാരണ്യത്തിലേക്ക് വിമാനം കയറുമ്പോൾ നിങ്ങളുടെ ഹൃദയം അത്രമേൽ പൊട്ടിതകർന്നിരിക്കുമെന്ന് ഞാനിന്നും വിശ്വസിക്കുന്നു. അന്നീ നാട്ടിലുള്ളവർക്ക് രണ്ടാമതൊരു കല്യാണം കഴിച്ച് അവള് ചെക്കനേയും ഇട്ട് ഗൾഫിലേക്ക് പോയ പെണ്ണായിരുന്നെങ്കിൽ എനിക്കിന്ന് ഒരു ആയുസ്സിന്റെ 90% വും തന്റെ യൗവ്വനവും കൗമാരവും എല്ലാം ഈ കൊടും ചൂടത്ത് കടുത്ത തണുപ്പത്ത് കുടുംബത്തിനായി ത്യാഗം ചെയ്ത മഹാവനിതയാണ്. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് നിങ്ങളായിരുന്നു ഉമ്മ. നല്ല വസ്ത്രങ്ങളും മൂന്ന് നേരത്തെ ഭക്ഷണവും നിങ്ങളിലൂടെയാണ് ഞാനടക്കമുള്ളവർ സസന്തോഷം ഏറ്റുവാങ്ങിയത്.

കുടുബ പേരല്ലാതെ സ്വന്തമായി പറയാൻ തറവാടു വീടു പോലും ഇല്ലാതിരുന്ന കുടുംബാംഗങ്ങൾക്ക് ഓരോ വർഷവും വീട്ടുസാധനങ്ങൾ എടുത്ത് മാറി മാറി താമസിക്കുന്ന മഹാ ദുരന്തത്തിൽ നിന്നും ജീവിതത്തിലാദ്യമായി നാലുചുമരുകൾക്കള്ളിൽ കുടുംബത്തിന് സ്വന്തമായൊരു കൂരയുണ്ടാക്കിയതും നിങ്ങളായിരുന്നു.
നല്ല സമയത്ത് നിങ്ങളെയറിയിക്കാതെ ഒരൊറ്റ ആഘോഷ പരിപാടികളും ഇന്നാട്ടിൽ നടന്നതായി എന്ററിവിലില്ല. ആ സമയങ്ങളിൽ ഒമാനിലെ വീട്ടുവളപ്പിലെ നിങ്ങൾ നട്ടുവളർത്തുന്ന പണം കായ്ക്കുന്ന മരത്തിൽ നിന്നും നിങ്ങൾ സ്വയമേ പറിച്ചെടുക്കുമായിരുന്ന 'റിയാൽ' എന്ന ആ കായ്കൾ പച്ചയായും പഴുത്തതായും ഇന്നാട്ടിലേക്ക് കടൽകടന്നെത്തിയിരുന്നു.
നിങ്ങൾക്ക് വരുവാൻ സാധിക്കുമായിരുന്ന പല സന്ദർഭങ്ങളിലും ആ വിഷമം ഉള്ളിലൊതുക്കി നിങ്ങൾ ആ മരത്തിലെ 'റിയാലിനെ' പകരക്കാരനായി ഇങ്ങോട്ടയച്ചപ്പഴൊന്നും നിങ്ങളില്ലാത്ത വിഷമം കാണിക്കാതെ ഇവിടുള്ളവർ നിങ്ങൾ പറഞ്ഞയച്ച ആ പകരക്കാരനായ 'അതിഥിയെ' സൽക്കരിച്ച് പരിഹരിച്ചു.

നാട്ടിലുള്ള രക്തബന്ധങ്ങളെ അന്നാട്ടിലെത്തിച്ച് നിങ്ങൾ അവിടേയും കരുണകാണിച്ചപ്പോൾ എനിക്ക് തോന്നീട്ടുണ്ട് ആ കാലഘട്ടങ്ങളിലായിരുന്നു നിങ്ങളെകുറിച്ച് കൂടുതൽ പരിഭവങ്ങൾ ഈ നാട്ടിൽ ഞാൻ കേട്ടിരുന്നത്. ആ നാട്ടിൽ അവരുണ്ടാക്കിയ കടങ്ങളെ നിങ്ങൾ വീട്ടിയതാരുമറിഞ്ഞില്ല..ആ നാട്ടിലെ നിയമങ്ങളെ വെല്ലുവിളിച്ച് അവർ ചെയ്തിരുന്ന ഓരോ വൃത്തികേടിനും മധ്യസ്ഥം പറഞ്ഞ് നിയമകുരുക്കിൽ നിന്നും ഓരോ തവണ അവരെ നിങ്ങൾ അത്രമേൽ സുരക്ഷിതരാക്കിയപ്പഴും അതൊന്നും കുടുംബങ്ങളിൽ ഇന്നും പറയാതെ മൂടിവെച്ചപ്പഴും നിങ്ങളായിരുന്നു ആ സമയത്തെ ഈ കുടുംബ നാടകത്തിലെ ക്രൂര കഥാപാത്രം.

തള്ളക്കോഴി സ്വന്തം കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ സംരക്ഷിക്കും പോലെ അന്ന് നിങ്ങളീ കുടുംബത്തെ ചേർത്ത് നിർത്തിയപ്പോൾ നിങ്ങളിലൂടെ ഞാൻ പഠിച്ചത് കുടുംബത്തോടുള്ള സ്നേഹമായിരുന്നു.

പത്ത് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് നിങ്ങൾ നാട്ടിൽ വന്ന സമയത്ത് നമുക്ക് സ്വന്തമായി വീടില്ലാതെ പണയത്തിന് താമസിക്കുന്ന കാലത്ത് തൊട്ടയൽപ്പക്കത്തുള്ള സുബൈതാത്ത തങ്ങൾക്ക് 'കിണാശ്ശേരിയിൽ സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഒരു വീടുണ്ടാക്കാൻ സുബോ നീയൊന്ന് സഹായിക്കണമെന്ന്' പറഞ്ഞ് തീരും മുൻപ് ഇടത്തേ കൈയ്യിലെ കടകവള വലത്തേ കൈകൊണ്ടൂരി കൊടുത്ത ആ കാഴ്ച ഇന്നും മറ്റുള്ളവരുടെ കാര്യങ്ങളിൽ സ്വന്തം കാര്യം നോക്കാതെ സഹായിക്കാനിറങ്ങാൻ എന്നും എന്നെ പ്രേരിപ്പിച്ചിരുന്നു.

വല്ലാതെ ഒറ്റയ്ക്കായി പോകുന്ന മിക്ക സമയങ്ങളിലും ഇടയ്ക്കെപ്പൊഴോ ഉപബോധമനസ്സിൽ കയറി വരുന്ന കൂടെ ചേർത്ത് പിടിക്കാൻ ഉപ്പയില്ലാത്ത 'അപകർഷതാ ബോധം' നിങ്ങളെയോർക്കുന്നതോടു കൂടി പമ്പകടക്കും. കാരണം.,നിങ്ങളെന്ന ഉമ്മയുടെ ത്യാഗത്തിന് വിലയില്ലാതാകും.

പണ്ടു നിങ്ങൾ ചേർത്ത് പിടിച്ചവരിൽ ആരെങ്കിലുമൊക്കെ ഇന്നുകളിൽ വല്ലപ്പോഴും നാട്ടീന്നൊരു ഫോൺകോളായി വരുമെന്ന് നിങ്ങൾ കാത്തിരിക്കാറുണ്ടെന്ന് എനിക്കറിയാം. ചില അസഹനീയമായ അനുഭവങ്ങൾ നിങ്ങളെ വല്ലാതെ തളർത്താറുണ്ടെന്ന് എനിക്കറിയാം.
അതുകൊണ്ട് തന്നെയാണ് എന്നും നമ്മൾ imo യിൽ കണ്ട് സംസാരിക്കാറുള്ളതും.

എങ്കിൽ നിങ്ങൾ കേൾക്കുക..,
ഞാൻ തകർന്ന് തളർന്നിരുനനപ്പോഴെല്ലാം എന്നെ ചേർത്തിയ നിങ്ങളാണെന്റെ ഊർജ്ജം അന്നും ഇന്നും എന്നും.

ഇന്ന് പഴയ ആളുകൾക്കടയിലൂടെ ഞാൻ നടന്ന് പോകുമ്പോൾ..പല കുടുംബങ്ങളിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കുമ്പോൾ വാഹിദ് സലിയെന്ന കളിക്കാരനെ അവർ കാണാറില്ല..പകരം.,അത്രമേൽ അവരെ സഹായിച്ച..ചേർത്ത് നിർത്തിയ സുബൈദയെന്ന ഗൾഫുകാരിയുടെ മകനെ അവർ കണുന്നുണ്ട്. നിങ്ങളെകുറിച്ച് അന്വേഷിക്കുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിക്കാറുണ്ട് അവസാനം 'ഉമ്മയോട് എന്റെ സലാം പറയണേ' എന്ന് പറയുമ്പോൾ പഴയതോർത്തിട്ടാകണം അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കാണാറുണ്ട്..!

ഉമ്മാ..,നിങ്ങളോടൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മസ്കറ്റീലെ നമമുടെ വീട്ടിൽ നല്ലൊരു മകനായിരുന്നോ ഞാനെന്ന് എനിക്കറിയില്ല പക്ഷെ.,നിങ്ങളെന്നുമെന്നും എനിക്ക് മികച്ചതിൽ മികച്ച ഉമ്മ തന്നെയായിരുന്നു.

അതെ.,ഇന്നും കുടുംബങ്ങളിൽ ഞാൻ അനുഭവിക്കുന്ന പരിഗണനയും സ്നേഹവും നിങ്ങൾക്കവകാശപ്പെട്ടതാണ് നിങ്ങളുടെ ഔദാര്യമാണ്…!!”

ഉമ്മ YOU ARE ALWAYS GREAT 🥰 ..!!!

#വാഹിദ്_സാലി WS-28

Photos from Young Universal Football Academy's post 28/10/2019

U-7 ,U-10, U-12 YUFA v/s SOCCER ACADEMY KODINJHI ‘Friendly Match Fest’. At YUFA HOME GROUND. and YUFA T D sushanth Mathew sir session.

YUFA Anniversary Celebrations 25/05/2019

Family Get Together and Nutrition Classes

YUFA Anniversary Soccer Fest 2019 25/05/2019

YUFA Anniversary Soccer Tournament for Under 10, Under 12 and Under 14 Players

YUFA 2019 - 20 Season Jerseys 25/05/2019

Home and Away Jerseys of YUFA to be used for the 2019 - 2020 Footballing Season.

25/01/2019

YUFA.......😘⚽️😍

Photos from Young Universal Football Academy's post 29/11/2018

Al-Hamdulillahhh...

⚽️YOUNG UNIVERSAL FOOTBALL ACADEMY⚽️
24-11-⚽️ŸÜFÄ⚽️2018
SATURDAY
“പേര് കടമെടുത്തത് അങ്ങ് 'സ്പെയിനി'ന്നാണ്...'GOLAZO’. 'ഗോളുകളുടെ പൂരം' എന്നാണർത്ഥമെന്നറിയാൻ കഴിഞ്ഞു. വീണ്ടുമൊരു ആർട്ടിഫിഷ്യൽ ടർഫ് ഗ്രൗണ്ടിന്റെ ഔപചാരിക ഉൽഘാടനം നിർവ്വഹിക്കാനുള്ള സൗഭാഗ്യം രാമനാട്ടികര ബൈപ്പാസിൽ കുറച്ച് കിഴക്കോട്ട് മാറി 'അഴിഞ്ഞിലം' എന്ന കൊച്ചു പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കളിക്കൂട്ടുകാരൻ നൗഷാദ് ബാപ്പുവിന്റേയും മുഖ്യാതിഥിയായ സുശാന്ത് മാത്യുവിന്റേയും കൂടെ സർവ്വേശ്വരൻ തന്നു..ഒരായിരം നന്ദി..!
നേരം വൈകി സ്ഥലത്തെത്തിയതിനാൽ ഉത്ഘാടന പരിപാടി തെല്ലൊന്ന് പാളി😔. സംഘാടകരോട് ക്ഷമ ചോദിക്കുന്നു🙏🏻. പിന്നീട് ‘YUFA’ U-13 & U-12 Batch കുട്ടികളുടെ ഒരു പ്രദർശനമത്സരവും അവിടെ നടന്നു.
കുട്ടികൾക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ അംഗീകാരവും,പ്രോത്സാഹനവുമായി ഈ അവസരങ്ങളെ കാണുന്നു. അതിനു ശേഷം സുശാന്തും,സലാഹുദ്ദീനും,ബാപ്പുവും,മുൻ ONGC താരം ഹാഫിസ്,സന്തോഷ് ട്രോഫി 1’st റിസർവ്വ് ഗോൾ കീപ്പർ ഷാഹുൽ,YUFA U-10,12 ചീഫ് കോച്ച് നമീർ സർ,സീനിയർ ജില്ലാ താരം ഷാഹിദ്,ജംഷീർ,കുട്ടാവു എന്നിവരടങ്ങുന്ന നീണ്ട പ്രഗത്ഭരായവർ അണി നിരന്ന സീനിയർ പ്രദർശന മത്സരം അക്ഷാർത്ഥത്തിൽ കാണികൾക്കൊരു വിരുന്നായിരുന്നു..എല്ലാം കഴിഞ്ഞ് ബാപ്പൂന്റെ വീട്ടീന്നും 'ചിക്കനെ കൊണ്ടുള്ള' പലതരം വിഭവങ്ങൾ കൊണ്ടുള്ള 'മൽപിടുത്തവും'..!!
നന്ദി..Golazo മാനേജിംഗ് പാർട്ട്ണേഴ്സിനും പിന്നെ സർവ്വോപരി ലോകരക്ഷിതാവായ ദൈവത്തിനും..!!"
By
Wahid Sali (YUFA).

Photos from Young Universal Football Academy's post 12/11/2018

Al-hamdulillahhh...
👍🏻⚽️YUFA⚽️👍🏻
“G5...’GAME Five’ എന്ന ഓമനപ്പേരിൽ കളിയോടുള്ള അതിയായ ആവേശവും താൽപര്യവും ഉയർത്തിക്കൊണ്ട്...ചെറുപ്പക്കാരുടെ 'ചങ്ങാതിക്കൂട്ടം' തുടങ്ങിയ പുതിയ സംരംഭം.
പഴയകാല ഫറോക്കോളേജ് കളിക്കാരനും ,ഫറോക് നഗരസഭ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാനുമായ ആസിഫ്കയായിരുന്നു ഉൽഘാടകൻ.ഒരുപറ്റും പഴയകാല പടക്കുതിരകളുടെ മുന്നിൽ വെച്ച് G5 ന്റെ സ്നേഹോപഹാരവും ഏറ്റു വാങ്ങി YUFA 2004-05 ബാച്ചിന്റെ സൗഹൃദമത്സരവും കഴിഞ്ഞ്..ആത്മസംതൃപ്തിയോടെ പിന്നണി പ്രവർത്തകർക്കും മാനേജിംങ് പാർട്ട്ണേഴ്സിനും സർവ്വോപരി ഇത്തരം അവസരങ്ങൾ ഒരുക്കി തരുന്ന സർവ്വ ശക്തനായ അള്ളാഹുവിനും നന്ദി പറഞ്ഞുകൊണ്ട്.
ഈ സംരംഭം ഉപകാരപ്രദവും ഉല്ലാസപ്രദവുമകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു."
നന്ദീ ...
Wahid Sali (YUFA)

Photos from Young Universal Football Academy's post 06/11/2018

Al-hmadulillahh...
👍🏻⚽️YUFA ⚽️👍🏻
“കാറ്റില്ലാത്ത ബോളിനെ കാലിലെ തള്ളവിരലുകൊണ്ട് അടിച്ചകറ്റിയിരുന്ന ഞങ്ങളുടേയെല്ലാം ആ മനോഹാരിത നിറഞ്ഞ ബാല്യകാലമെല്ലാം മൺമറഞ്ഞു പോയി.
ഇനി ജഴ്സിയിലും ഷോർട്സിലും ചെളിപുരളാത്ത. ..കൈകാലുകളിൽ ചോരപൊടിയാത്ത...ബൂട്ടിനടിയിലെ 'സ്റ്റഡ്ഡുകൾ' ചരലുകളിലൂടെ...'ഉരഞ്ഞു' തേഞ്ഞുപോകാത്ത 'ആർട്ടിഫിഷ്യൽ' ടർഫുകളുടെ കാലം...!
പണ്ട് അമ്മിയിലരച്ച തേങ്ങ കറിവെച്ചതും..ഉലക്കകൊണ്ട് ഉരലിലിട്ടിടിച്ച് പുട്ടുപൊടിയുണ്ടാക്കിയിരുന്ന വല്യമ്മമാരുടെ കാലവും മൺമറഞ്ഞ അതേ പാതയിൽ പൈതൃകങ്ങളോരോന്നായി അകാല ചരമമടയുകയാണ്. ഇന്ന് റെഡിമെയ്ഡായി ഉണ്ടാക്കി വെച്ച ചപ്പാത്തിയും,നയ്സ് പത്തിരിയും,എന്തിന് കോഴിക്കറിവരെ ലഭ്യമാകുന്ന 'ചപ്പാത്തി കമ്പനികൾ' അരങ്ങു വാഴുന്ന കോഴിക്കോട്ടങ്ങാടിയില്..കൂട്ടത്തിൽ നമ്മുക്കെല്ലാം ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി ആർട്ടിഫിഷ്യൽ ടർഫുകൾ മാറികഴിഞ്ഞിരിക്കുന്നു.
നൻമയിലേക്കാകട്ടെ ഈ കുതിപ്പുകൾ...വളരുന്തോറും തളരാതിക്കട്ടെ നമ്മുടെ കുട്ടികൾ ..കൂടെ പുതു തലമുറകൾ 11 ആളു വീതമുള്ള വലിയ ഗ്രൗണ്ടിലെ കളികൾ മറക്കാതേയുമിരിക്കട്ടെ..!!
ബേപ്പൂർ 'Goal Cafe’ യിലെ അരക്കിണർ യൂത്ത് ലീഗ് ശാഖ സംഘടിപ്പിച്ച. U-9 & U-12 ബാച്ചിന്റെ കുറച്ച് ഫോട്ടോകൾ..സംഘാടകർക്കഭിനന്ദനങ്ങൾ.
U-9 & U-12 ബാച്ച് ഓരോ മത്സരങ്ങൾ വീതം ജയിച്ച്...YUFA കുട്ടികൾ അവരുടെ സന്തോഷഭരിതമായ മുഹൂർത്തം ആസ്വദിക്കുകയുണ്ടായി...U-9 കാറ്റഗറിയിൽ 'Fair play’ അവാർഡും ദൈവാനുഗ്രഹം കൊണ്ട് YUFA. ചുണകുട്ടികൾ കരസ്ഥമാക്കി..!". .

Photos from Young Universal Football Academy's post 05/11/2018

Al-hamdulillah...
oFF New Artificial Turf Ground inauguration at kittikatur last month 26’th.
With YUFA Technical Director Sushanth Mathew..after U-12 Kids Exhibition Match.

Photos from Young Universal Football Academy's post 05/11/2018

Al-hamdulillahhh...
“ New Artificial Turf ground inauguration program at Naduvattam Beypore..with ‘Flood Hero’ Jaisal..Aftr
YUFA U-14 Batch Exhibition Match.”

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Website

Address


Calicut
673015