Blaze Kizhakkoth Center

Blaze Kizhakkoth Center

Share

Sports Club

22/08/2023
13/07/2023

*തടായില്‍ അബുഹാജി*ഒരോര്‍മ്മ*
---------------------------
*റമളാന്‍ 29 നോമ്പ് തുറന്ന് മഗ് രിബ് നമസ്ക്കാരത്തിന് പള്ളിയിലേക്ക് വരുമ്പോള്‍ കയ്യില്‍ അന്നത്തെ കാലത്തെ ടേപ്പ് റെക്കോര്‍ഡ് അടക്കമുള്ള റേഡിയോയും കൊണ്ടാണ് എന്‍റെ പിതാവ് കൊന്തളത്ത് അബ്ദുറഹിമന്‍ഹാജി പള്ളിയിലേക്ക് വരിക. ശവ്വാല്‍ മാസപ്പിറവിയുടെ അറിയിപ്പുണ്ടാവും കൃത്യം 7.30 ന് ആകാശവാണിയില്‍ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍... അറിയിപ്പ്. ശവ്വാല്‍ മാസപ്പിറവി കണ്ടതായി....*
*പറഞ്ഞു തീര്‍ന്നില്ല ഇച്ച്യാപ്പ ആദ്യം ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലും. കൂടെ മറ്റുള്ളവരും.*ഇത് വരെ യാതൊരറിപ്പും കിട്ടിയില്ല എന്ന് റേഡിയോവില്‍ ബാക്കി പറഞ്ഞത് തക്ബീറില്‍ മുങ്ങിപ്പോയി. അടുത്ത വീട്ടില്‍ നിന്നും തക്ബീര്‍ ചൊല്ലണ്ട മാസപ്പിറവി കണ്ടിട്ടില്ല...എന്ന് വിളിച്ചു പറയുമ്പോഴാണ് അമളി മനസ്സിലാവുക.*

*എന്‍റെ *ചെറുപ്പകാല ത്ത്* *കൊടുവള്ളി ബസ് സ്റ്റാന്‍റിന് മുമ്പിലുള്ള പള്ളിക്കൽ ആറ്റക്കോയ തങ്ങൾ എന്‍റെ വീട്ടിൽ വന്ന്*
*പ്രദേശവാസികളെ ദഫ്മുട്ട് പഠിപ്പിക്കാറുണ്ടായിരുന്നു.* *കൂടെ ഞാനും പഠിക്കാൻ കൂടി.* * *അപ്പോഴൊക്കെ ഞങ്ങൾക്ക് ബദർ ബൈത്തും കുഞ്ഞിമരക്കാർ ശഹീദ് മറ്റു ബൈത്തുകൾ മാല പാട്ടുകൾ ഒക്കെ പാടി തരുന്നത് ഞങ്ങളുടെ ഇച്ച്യാപ്പയായിരുന്നു.* *എന്‍റെ പിതൃസഹോദരന്‍ കൂടിയായ അദ്ദേഹം പകലേടത്ത് പള്ളിയിൽ വെച്ച്‌ അദ്ദേഹത്തിന്‍റെ ഈണത്തിലുള്ള ബാങ്ക് കേൾക്കാൻ നാട്ടുകാർ പലപ്പോഴും കൊതിച്ചു നിന്നിട്ടുണ്ട്*

*മത സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെല്ലാം ഇച്ച്യാപ്പ യുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു.* *നാട്ടിലെ സകല നാട്ടു മദ്ധ്യസ്ഥതക്കും കല്ല്യാണ നിശ്ചയങ്ങള്‍ക്കും ഇച്ച്യാപ്പ യുണ്ടാവും*

*റമദാൻ മാസങ്ങളിൽ കുടുംബത്തിലെ ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കിൽ അല്‍പ്പം സമ്പന്നരായ മറ്റ് കുടുംബാംഗങ്ങളെ കൂട്ടി ആ വീടുകളിലെല്ലാം പോയി വേണ്ട സഹായങ്ങളും ഭക്ഷ്യസാധനങ്ങളും എത്തിക്കു മായിരുന്നു* *പെരുന്നാളിന്‍റെ തലേന്ന് ബാപ്പ കൊണ്ട് വരുന്ന പടക്കങ്ങളും പൂത്തിരി കമ്പിത്തിരികളും പൊട്ടിക്കാനും കത്തിക്കാനും ഇച്ച്യാപ്പ മുന്നിലുണ്ടാവും*

*പണ്ട് മുതല്‍ക്കേ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞാലും*
*എല്ലാ വെള്ളിയാഴ്ചകളിലും മൗലൂദ് പാരായണം ചെയ്യാനും മറ്റും ധാരാളം ആളുകൾ വരികയും*
*വരുന്നവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കുകയും ചെയ്യുമായിരുന്ന വീടായിരുന്നു തടായിലെ വീട്*

*തൊട്ടടുത്ത പ്രദേശത്തുള്ള ഒരു സഹോദരി സ്ഥിരമായി വീട്ടിൽ ജോലിക്ക് വരുമായിരുന്നു.* *രണ്ട് മൂന്ന് വർഷം കഴിഞ്ഞു ഒരു ദിവസം രാത്രിയെ കാണാനില്ല.*
*മൂന്നു നാലുമാസം കഴിഞ്ഞ് അവർ മടങ്ങി വന്നു*
*ജമീല എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അവർ തടായില്‍ തറവാട്ടിലേക്ക് വീണ്ടും വന്നത്* *മാസങ്ങൾ കഴിഞ്ഞു*

*ആ സഹോദരിക്ക് ഒരു കല്യാണാലോചന വന്നു.*
*ഉടനെ ഇച്ച്യാപ്പയുടെ നേതൃത്വത്തില്‍ ആ കല്ല്യാണം നടത്തിക്കൊടുത്തു.*

*അവര്‍ക്കാരു പെൺകുട്ടി ജനിച്ചു*
*ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് പിതാവ് മരണപ്പെട്ടു.* *കുട്ടിക്ക് അഞ്ചോ ആറോ വയസ്സുള്ള സമയത്ത് ഉമ്മയും മരണപ്പെട്ടു.* *ഉറ്റവരോ ഉടയവരോ ഇല്ലാതെ ആ കൊച്ചു മോള്‍ തികച്ചും അനാഥയായി മാറി.*
*ആ കുട്ടിയെ കൊടുവള്ളി മുക്കം ഓര്‍ഫനേജുകളില്‍ ചേര്‍ത്തി പഠിക്കാന്‍ വിട്ടു.* *അതോടെ തന്‍റെ ജോലികഴിഞ്ഞു എന്നാണ് ഇച്ച്യാപ്പ കരുതിയത്.* *പക്ഷെ* *വെക്കേഷന്‍ സമയത്ത് എല്ലാ കുട്ടികളും സ്വന്തം വീട്ടിലേക്ക് പോവുകയാണ്.* *അപ്പോഴാണ് യതീംഖാനയില്‍ നിന്നും ഇച്ച്യാപ്പക്കൊരുഫോണ്‍ കാള്‍...!!?** *നിങ്ങള്‍ കൊണ്ട് വന്ന കുട്ടിയെ ഉടനെ കൊണ്ട് പോകണം.* *ഇവിടെ വെക്കേഷനാണ്* *പെട്ടന്ന് തന്നെ വണ്ടിയെടുത്ത് പോയി പോയി ഇച്ച്യാപ്പ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.* *തടായില്‍ തറവാട്ടില്‍ അവള്‍ വളര്‍ന്നു.* *അവള്‍ക്ക് കല്യാണപ്രായ മായപ്പോൾ മറ്റൊരു പ്രദേശത്ത് നി ന്ന് നല്ലൊരു ആലോചന വന്നു.* *പുതിയാപ്പിള ക്ക് ഈ പെൺകുട്ടിയെ ഇഷ്ടമാവുകയും ചെയ്തു*

*തികച്ചും അനാഥയായ പെൺകുട്ടി മാതാപിതാക്കളോ സഹോദരങ്ങളോ ആരും തന്നെയില്ല കുടുംബങ്ങളോ ബന്ധുക്കളോ ഇല്ല*

*ഇച്ച്യാപ്പയും മക്കളും ചേര്‍ന്ന് അവളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു.*

*അപ്പോൾ നാട്ടുകാർ പറഞ്ഞു നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെ...* *അങ്ങനെ വീട്ടുകാരും നാട്ടുകാരും കൂടി ഒറ്റക്കെട്ടായി ആ വിവാഹം നടത്തുകയാണ്‌ . കല്ല്യാണ പന്തലും സദ്യയും ഒരുങ്ങി.* *പുതിയാപ്ലയും സംഘവുമെത്തി.*
*തടായിൽ തറവാട്ടിലേക്ക്* *കൂടെ വന്ന ഒരു കാരണവര്‍ ചോദിച്ചു.* *കുട്ടിയുടെ നിക്കാഹ് ആരാണ് നടത്തുക. ആര്‍ക്കാണ് വക്കാലത്ത്...!!?*

*തികച്ചും ന്യായമായ ചോദ്യം.* *തികച്ചും അനാഥയായ കുടുംബങ്ങളോ ബന്ധുക്കളോ ഇല്ലാത്ത കുട്ടിയാണ്.*
*അവര്‍ക്ക് മണവാട്ടിപ്പെണ്ണിനോട് സംസാരിക്കണം.*
*അവർ അകത്തേക്ക് കയറി* *മണവാട്ടി ചമഞ്ഞ് നില്‍ക്കുന്ന ആ പെൺകുട്ടിയോട് അവര്‍ ചോദിച്ചു* *ആരാ മോളെ നിന്‍റെ നിക്കാഹ് നടത്തേണ്ടത്* *നിറകണ്ണുകളോടെ ആ മോള്‍ പറഞ്ഞു* *എനിക്ക് എന്‍റെ ഉപ്പയും ഉമ്മയും എല്ലാം ഇവിടെയാണ്* *ഇവിടുത്തെ ഉപ്പയാണ് എന്‍റെ ഉപ്പ.* *കണ്ടുനിന്ന മുഴുവന്‍ ആളുകളുടേയും കണ്ണുനിറഞ്ഞു* *മണവാട്ടി പെണ്ണിനെയും കൊണ്ട് മണവാളന്‍റെ വീട്ടിലേക്ക് പുതുക്കം പോകാൻ നിൽക്കുന്ന എനിക്ക് കരച്ചില്‍ നില്‍ക്കുന്നില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാന്‍ എന്‍റെ വീട്ടിലേക്കോടി.* *അവസാനം എന്‍റെ ഒരു സുഹൃത്തിനെയാണ് കാറുമായി പുതുക്കത്തിന് അയച്ചത്.*
*എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ ഏറെ പാടുപെട്ട ഒരു ദിവസമായിരുന്നു അന്ന്.*
---------------------
*അശ്റഫ് കൊടുവള്ളി*

10/06/2023

സഹകരിച്ച...
സഹായിച്ച...
പ്രോത്സാഹിപ്പിച്ച...
കൂടെ നിന്ന.... എല്ലാവർക്കും ഒരായിരം നന്ദി

09/06/2023

_*Blaze Art's& Sports Club - Alsalama Charitable Trust കിഴക്കോത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ CCTV ഉദ്ഘാടനവും SSLCഉന്നത വിജയികൾക്ക് അവാർഡ് ദാനവും നടത്തി*_

കിഴക്കോത്ത് സെന്റർ:-
കിഴക്കോത്ത് സെന്ററിൽ Blaze Art's& Sports Club സ്ഥാപിച്ച CCTV ഉദ്ഘാടനവും, Alsalama Charitable Trust ന്റെ ആഭിമുഖ്യത്തിൽ കിഴക്കോത്ത് സെന്ററിലെ SSLCഉന്നത വിജയികൾക്ക് അവാർഡ് ദാനവും നടത്തി.
പ്രസ്തുത പരിപാടി വാർഡ് മെമ്പർ അർഷദ് കിഴക്കോത്ത് ഉദ്ഘാടനം ചെയ്തു. അൽസലമ പ്രസിഡണ്ട് അസീസ് എം സി അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ അവാർഡ് ജേതാവ് ഖമറുൽ ഹകീം ചടങ്ങിൽ മുഖ്യാതിഥിയായി.
അബൂബക്കർ മരുതാട്ട്, സാലി മരുനതാട്ട്, മുഹമ്മദ് മൂത്താട്ട്, അസീസ് മൂത്താട്ട്, സാലി മാനു, നൗഫൽ എന്നിവർ ആശംസകൾ അറിയിച്ചു.
കിഴക്കോത്തിന് അഭിമാനമായ Adv മുഹമ്മദ്‌ സുഹൈലിനെ ആദരിച്ചു.
ചടങ്ങിന് ക്ലബ് സെക്രട്ടറി ബഷീർ മതുക്കിളച്ചയിൽ സ്വാഗതം പറയുകയും പ്രസിഡണ്ട് റാഫി ചാലിൽ നന്ദി പറഞ്ഞു പരിപാടി അവസാനിപ്പിച്ചു.

Photos from Blaze Kizhakkoth Center's post 09/06/2023
09/06/2023

അഭിമാന മുഹൂര്‍ത്തം

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Website

Address


Kizhakkoth
Calicut