06/03/2025
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സമാപിച്ച ഒളുമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നന്ദന ബൈജു. 400 മീറ്റർ റേസിൽ സിൽവർ മെഡൽ കരസ്ഥമാക്കിയപ്പോൾ . അമൽ ആൻഡ്റൂ . മരിയ ജോൺ എന്നിവർ 10000 മീറ്റർ റേസിൽ യഥാക്രമം വെള്ളിയും, വെങ്കലവും നേടി.👏 കായിക കേരളത്തിന് അഭിമാനമാകാൻ പോകുന്ന ഈ താരനിരകൾ Asaic Kerala സ്പോൺസർ ചെയ്യുന്ന പാലാ അൽഫോൻസാ അത്ലറ്റിക് അക്കാദമിയുടെ താരങ്ങളാണ് എന്നുള്ളത് ഏറെ അഭിമാനകരം. മെഡലിസ്റ്റുകൾക്കും അക്കാദമിക്കും ASAIC ന്റെ ആശംസകൾ നേരുന്നു 👏👏👏
07/01/2025
ASAIC 🇮🇳 ഒരുങ്ങിക്കഴിഞ്ഞു ഏവർക്കും സ്വാഗതം...2025 ജനുവരി.11 കോഴിക്കോടിന്റെ ഹൃദയത്തിലേക്ക്....❤️❤️
കളിക്കളത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി. കായിക തലമുറയ്ക്ക് ഒരു കൈത്താങ്ങായി. ഒട്ടനവധി കായികപ്രേമികളുടെയും സന്മനസ്സുകളുടെയും സഹായത്തോടെ. ഞങ്ങളുടെ ഉദ്യമം രണ്ടാം ഘട്ടത്തിലേക്ക്. കേരളത്തിൽ നാനാഭാഗത്ത് നിന്നും ഉള്ള 60 ഓളം സ്പോർട്സ് അക്കാദമികളുടെയും. ക്ലബ്ബുകളുടെയും അപേക്ഷകൾ വന്നതിൽനിന്ന് കുറ്റമറ്റ രീതിയിൽ. സായിയുടെ റിട്ടയേർഡ് കോച്ചസും നിരവധി എക്സ്പീരിയൻസ് ഉള്ള സ്പോർട്സ് താരങ്ങളുടെയും ജഡ്ജിങ് പാനലിന്റെ മേൽനോട്ടത്തിൽ Scrutinising കമ്മിറ്റി ഏറ്റവും യോഗ്യരായ 15 ക്ലബ്ബുകളെ തിരഞ്ഞെടുക്കുകയും. ഈ ക്ലബ്ബുകൾ എല്ലാം നേരിട്ട് വിസിറ്റിംഗ് നടത്തി അർഹരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ. ഏകദേശം 10 ലക്ഷം രൂപ വരുന്ന സ്പോർട്സ് കിറ്റുകൾ. ഇവർക്ക് വിതരണം ചെയ്യുകയാണ്. ബഹുമാനപ്പെട്ട. MP. ശ്രീ എം. കെ രാഘവൻ. MLA. ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ. ഓരോ ക്ലബ്ബുകളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള സ്പോർട്സ് കിറ്റുകളാണ് വിതരണം നടത്തുന്നത്.
ഇതോടൊപ്പം തിരഞ്ഞെടുത്ത ക്ലബ്ബുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.🙏
വോളിബോൾ.
1. ജോളി സ്പോർട്സ് ക്ലബ്, കാനായി, പയ്യന്നൂർ, കണ്ണൂർ.
2. ചന്തു ഓഫീസർ മെമ്മോറിയൽ, വോളിബോൾ അക്കാദമി, കിനാനൂർ, കാസറഗോഡ്.
3. ഗുരുദേവ സ്പോർട്സ് ക്ലബ്, വാവക്കാട്, മൂത്തകുന്നം, എറണാകുളം.
4. സേവ് വോളി ട്രസ്റ്റ്, പരിശീലന കേന്ദ്രം, തേനാക്കുഴി(കരുമല), കോഴിക്കോട്.
5. പൂവത്തുശ്ശേരി സെന്റ്. ജോസഫ്സ് വോളി അക്കാദമി, പൂവത്തുശ്ശേരി, എറണാകുളം.
6. രാജീവ് ഗാന്ധി ആർട്സ് & സ്പോർട്സ് ക്ലബ്, സീമന്തപുരം, തിരുവനന്തപുരം.
ബാസ്കറ്റ്ബോൾ.
7. സേക്രഡ്ഹാർട്ട് എച്ച്.എസ്.എസ്, തേവര, കൊച്ചിൻ, എറണാകുളം.
8. ബി.ബി.സി അക്കാദമി നെന്മാറ, പാലക്കാട്.
9. ബാസ്കറ്റ്ബോൾ കോച്ചിംഗ് സെന്റർ, മടമ്പം, ശ്രീകണ്ഠപുരം, കണ്ണൂർ.
ഫുട്ബോൾ.
10. അലിഫ് ഫുട്ബോൾ അക്കാദമി, കിഴൂർ, കാസർഗോഡ്.
11. എൽ.ബി.എസ്.എം, വിമൻസ് ഫുട്ബോൾ അക്കാദമി അവിട്ടത്തൂർ, തൃശൂർ.
അത്‌ലറ്റിക്സ്.
12. അൽഫോൻസ അത്‌ലറ്റിക് അക്കാദമി, പാലാ, കോട്ടയം.
13. ടീം സിന്തറ്റിക്, മെഡിക്കൽ കോളേജ്, കോഴിക്കോട്.
14. ഹൈറേഞ്ച് സ്പോർട്സ് അക്കാദമി, മുണ്ടക്കയം, ഇടുക്കി.
ഹാൻഡ്ബാൾ.
15. ഗവ. ആർ.എസ്.ആർ.വി, എച്ച്.എസ് വേളൂർ, തൃശൂർ.