21/08/2023
RTK - Royal Thunders Kerala
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RTK - Royal Thunders Kerala, Sports Club, Zubara, Khorfakkan, Fujaira.
21/08/2023
BCC 2017 മുതൽ 2019 ജൂൺ വരെ 😘😘🥰🥰🥰
RTK എന്ന പേരിൽ അറിയപ്പെട്ടിരുന്ന Royal Thunders Kerala എന്നായിരുന്നു BCC യുടെ ആദ്യത്തെ പേര്. അത് IPL കളിക്കുന്ന ഏതോ രാശി ഇല്ലാത്ത ടീമിന്റെ പേരിനോട് സാമ്യം ഉള്ളത് കൊണ്ട് ടീമിലെ അംഗങ്ങൾക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് 6 മാസം മുന്നേ പേര് മാറ്റപ്പെട്ടു .
ഇനി ടീം അംഗങ്ങളെ പരിചയപ്പെടാം
1. ശിഹാബ് - ജേഴ്‌സി നമ്പർ സൂചിപ്പിക്കുന്ന പോലെത്തന്നെ ഓപ്പണിങ് ബാറ്റ്സ്മാൻ, ടീം സ്പോൺസർ ആയത് കൊണ്ടും ഇടക്കൊക്കെ എതിർ ടീമിലെ ബൗളേഴ്‌സിനെ പഞ്ഞിക്കിടുന്നത് കൊണ്ടും ഒഴിവാക്കാൻ പറ്റാത്തവൻ.
2. സവാദ് - ഒസാമ ബൗൾ ചെയ്യാൻ വരുന്നത് വരെ മുട്ടി നിൽക്കുകയും ഒസാമനെ എവിടെ വെച്ച് കണ്ടാലും ഓടിച്ചിട്ട് അടിക്കുന്നത് ഹോബി ആക്കിയവൻ.
3. മിഥുൻ - തല്ലിയിട്ട് കൊണ്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് കൊണ്ട് വരുന്നവൻ, അവസാന ഓവറിൽ 36 റൺസ് ജയിക്കാൻ വേണമെങ്കിലും അവസാന ബൗൾ വരെ പ്രതീക്ഷ ഉള്ളവൻ.
4. അനൂപ് - ഗാംഗുലിയിൽ ബുമ്രക്ക് ഉണ്ടായ ഒരു യമണ്ടൻ സാധനം, വെള്ളം കൊണ്ട് വരുന്നത് കൊണ്ടും വൈസ് ക്യാപ്റ്റൻ അടക്കം ചില ടീം അംഗങ്ങൾക്ക് ഗ്രൗണ്ടിൽ എത്തിച്ചേരാൻ വണ്ടി ആവശ്യം ഉള്ളത് കൊണ്ടും ഒഴിവാക്കാൻ പറ്റാത്തവൻ.
5. ഖാദർ - വലിയ ടൂർണമെന്റ് കളിക്കാൻ വേണ്ടി BCC യിൽ പ്രാക്ടീസ് നടത്തുന്ന ഒരു സാധനം, പക്ഷെ നമ്മക്ക് വേണ്ടി ഒരോവറിൽ 37 റൺസ് അടിച്ച ഒരേ ഒരു കളിക്കാരൻ.
6. അഭിലാഷ് - ആരോഗ്യം ക്ഷയിച്ചെങ്കിലും ക്രിക്കറ്റ് എന്ന പ്രാന്തിന് അടിമപ്പെട്ട ഇപ്പഴും കളിക്കാൻ വരുന്നവൻ, കാർന്നോർ ആയത് കൊണ്ട് ഒഴിവാക്കാൻ പറ്റാത്തവൻ.
7- ക്യാപ്റ്റൻ ബാബു - ടീമിലെ ഏത് അംഗം അഭിപ്രായം പറഞ്ഞാലും അക്ഷരം പടി അനുസരിക്കുന്ന ക്യാപ്റ്റൻ, അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഇഷ്ടമാണ് ഈ പൊട്ടൻ ക്യാപ്റ്റനെ.
8. സ്വന്തം പെണ്ണിനെക്കാളും വീട്ടുകാരെക്കാളും ക്രിക്കറ്റ് എന്ന പ്രാന്തിനെയും ക്രിക്കറ്റ് കളിക്കുന്ന കൂട്ടുകാരെയും സ്നേഹിച്ച വൈസ് ക്യാപ്റ്റൻ ഫഹദ് ( ധോണിയുടെ പേര് എവിടെ കേട്ടാലും പ്രാന്തിളകുന്ന മക്കല്ലം പ്രാന്തൻ )
9. ഫസൽ - തണ്ടൽ വേതന കൊണ്ടും പ്രായം തളർത്തിയത് കൊണ്ടും വിരമിച്ച പകരം വെക്കാനില്ലാത്ത വിക്കെറ്റ് കീപ്പർ.
10. റഫീഖ് - അവനെക്കാൾ വലുപ്പം നാവിനുള്ളത് കൊണ്ടും ബൗൾ എടുത്താൽ റൺസിനെക്കാൾ കൂടുതൽ വിക്കെറ്റ് എടുക്കുന്നത് കൊണ്ടും ഒഴിവാക്കാൻ പറ്റാത്ത ഒരു അത്ഭുത ദീപ് സാധനം.
11. ജുനൈദ് മൊബൈൽ - ജേഴ്‌സി അടിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അത് കിട്ടുന്നത് വരെ മുടങ്ങാതെ 5 ആഴ്ച കളിക്കാൻ വന്ന ഒരു സാധനം, ഇങ്ങനെ ഒക്കെ ആണേലും ഒരു വെടിക്കുള്ളത് ഇതിന്റെ കയ്യിലും ഉണ്ട്ട്ടോ.
12. ജുനൈദ് സ്റ്റാർ - ടാപ് ബൗളിൽ നന്നായി ബൗളിങ്ങും ബാറ്റിങ്ങും അറിയുന്ന നമ്മടെ ടീമിലെ ഏക സാധനം.
13. പ്രശാന്ത് & പ്രമോദ് - ഇവർ ബ്രദേഴ്‌സ് ആണോ കൂട്ടുകാരാണോ എന്ന് നമ്മടെ ടീമിലെ പലർക്കും ഇപ്പഴും അറിയില്ല. ഒരാഴ്ച നമ്മടെ എല്ലാവർക്കും അടി കിട്ടിയാൽ പിന്നീടുള്ള ആഴ്ച ഇവരെ വിളിച്ചിട്ടാണ് നമ്മൾ പക വീട്ടാറുള്ളത്. ആവശ്യം വരുമ്പോൾ മാത്രം ഇറക്കുന്ന വജ്രായുധങ്ങൾ.
14. ആദർശ് - ഇടക്ക് നമ്മുടെ ടീമിൽ ഗസ്റ്റ് ആയി വന്നു നമ്മുടെ ടീമിലെ തീരാ നഷ്ടം ആയ സാധനം ( ഹിസ്റ്ററി എന്ന് പറഞ്ഞാലേ എല്ലവർക്കും അറിയുള്ളു).
15. അജ്മൽ - ധോണി ഫോമായാൽ മാത്രം ഗ്രൗണ്ടിലും ഗ്രൂപ്പിലും വരുന്ന ഒരു സാധനം.
16 അസ്ഹർ - ധോണി ഓസ്ട്രേലിയയിൽ എത്ര സെഞ്ച്വറി അടിച്ചു എന്ന് ഇപ്പഴും അന്വേഷിച്ചു നടക്കുന്ന സാധനം.
17. ഷമി - പിന്നെ ഉള്ളത് ഞാനാണ്, ഈ ക്രിക്കറ്റ് വട്ടന്മാരെ ഒക്കെ കൂടെ പിടിച്ചു നിൽക്കാൻ പാട് പെടുന്ന പാവം ഞാൻ ( ഫീൽഡിങ് - പാർടൈം ബൗളർ ആൻഡ് ബാറ്റ്സ്മാൻ ).
ഇതൊക്കെയാണ് ഞങ്ങടെ BCC 😘😘😘💪💪💪💪💪🥰🥰🥰
14/05/2019
Zubara Ramadan tournament
BCC - Bidiya Cricket Club
All my dear friends
Our team RTK (Royal Thunders Kerala) Name changed to BCC (Bidiya Cricket Club)
Order from the TOP🥰😘
22/10/2018
2018 AGCC Trophy Ajman - 12/10/2018, Winner trophy yumayi Captain Babu
22/10/2018
2018 AGCC Trophy Ajman - 12/10/2018 Title Winner RTK😍😘🌷
We're proud to announce the grand opening of RTK - Royal Thunders Kerala! Like our Page for official updates and exclusive sneak peeks.
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Zubara, Khorfakkan
Fujaira
0