കൈരളി നെല്ലിശ്ശേരി Kairali Nellissery

കൈരളി നെല്ലിശ്ശേരി Kairali Nellissery Nellissery is a small village near Edappal, Malappuram, Kerala. Kairali is formed in 1980s by group of youngsters for enriching village's sports & culture.

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തായി, ആലംകോട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന, പ്രകൃതിരമണീയമായ ഒരു കൊച്ചു ഗ്രാമം, അതാണ് നെല്ലിശ്ശേരി.
എൺപതുകളുടെ മദ്ധ്യത്തിൽ നെല്ലിശ്ശേരിയിലെ കുറച്ചു ചെറുപ്പക്കാർ, അവിടുത്തെ കലാ, കായിക, സാംസാരിക രംഗത്തെ ഉന്നമനം ലക്ഷ്യം വെച്ച് പടുത്തുയർത്തിയ സംരംഭമാണ് 'കൈരളി ആർട്സ് ആൻട് സ്പോർട്സ് ക്ലബ്ബ്, നെല്ലിശ്ശേരി'.
ക്ലബ്ബിന്റെ സ്ഥാപക ഭാരവാഹികൾ എം. ലത്തീഫ് (പ്രസിഡണ്ട്), കെ. മോഹനൻ (സെക്രട്ടറി), പി. വി. ഇബ്രാഹീം (ട്രഷറർ) എന്നിവരായിരുന്നു. ആദ്യ മീറ്റിങ്ങിൽ തന്നെ കെ. അപ്പുക്കുട്ടന്റെ ക്യാപ്റ്റൻസിയിൽ ഒരു ഫുട്ബോൾ ടീം രൂപീകരിക്കുകയും, ആ ടീം പിന്നീട് നാട്ടിൽ നടന്ന പല ടൂർണമെന്റുകളിലും മികച്ച വിജയം നേടി വരികയും ചെയ്തു.
തുടക്കം മുതൽ തന്നെ കൈരളി, നാട്ടിലെ നാനാവിധമായ വികസന പ്രവർത്തനങ്ങളിലും, സാമുദായിക എെക്യം നിലനിർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലും വളരെയധികം ശ്രദ്ധ പുലർത്തിയിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും കൈരളിയുടെ മുഖ്യ അജണ്ടയായിരുന്നു, അതിനുള്ള ധനശേഖരണാർത്തം ഫുട്ബോൾ ടൂർണമെന്റുകളും, ഓണസമ്മാന പദ്ധതികളും മറ്റും സ്ഥിരമായി നടത്തി വന്നിരുന്നു. ഇത് നാട്ടിലെ ആലംബഹീനർക്കും അശരണർക്കും രോഗികൾക്കും ഒരു കൈത്താങ്ങായിരുന്നു.
എല്ലാ സാംസ്കാരിക സംഘടനകളെ പോലെ തന്നെ, നാട്ടിലെ വളർന്നു വരുന്ന തലമുറയുടെ മനസ്സിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ മുളയിലേ തുടച്ചുനീക്കി അവരെ സാമൂഹിക പ്രതിബദ്ധതയും സഹിഷ്ണുതയും രാജ്യസ്നേഹവുമുള്ള ഉത്തമ പൗരൻമാരായി വാർത്തെടുക്കാൻ കൈരളി എന്നും ശ്രദ്ധിച്ചിട്ടുണ്ട്, അതിൽ വിജയിച്ചിട്ടുമുണ്ട്.
തൊണ്ണൂറുകളുടെ അവസാനത്തോടെ ചില സജീവ ഭാരവാഹികളുടെ അനിവാര്യമായ പ്രവാസവും, ചിലരുടെ ആകസ്മിക വേർപാടും, പുതിയ തലമുറയിലെ ചെറിയ പടലപ്പിണക്കങ്ങളും ക്ലബ്ബിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. എന്നിരുന്നാലും കൈരളിയുടെ ഫുട്ബോൾ ടീമും ക്രിക്കറ്റ് ടീമും നാട്ടിലെ ടൂർണമെന്റുകളിൽ അതിന്റെ സാന്നിദ്യമറിയിക്കുകയും വിജയിക്കുകയും ചെയ്തു പോന്നു.
രണ്ടായിരത്തി പതിനഞ്ചിൽ കൈരളിയിലെ രണ്ടാം തലമുറയിലെ ചില അംഗങ്ങളുടെ മനസ്സിലുദിച്ച ആശയമാണ് കൈരളിക്കു വേണ്ടി ഒരു വാട്സ്ആപ്പ് കൂട്ടായ്മയുണ്ടാക്കുക എന്നത്. കൈരളി എന്ന വികാരം മനസ്സിൽ കെടാതെ സൂക്ഷിച്ചിരുന്ന എല്ലാവർക്കും ഈ ആശയം വളരെ സ്വീകാര്യമാവുകയും, എല്ലാ തലമുറയിലേയും കൈരളീ സുഹൃത്തുക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ കൈരളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ അതൊരു നിമിത്തമാവുകയും ചെയ്തു. രാജ്യത്തിനകത്ത് പല ഭാഗങ്ങളിലും, ഗൾഫ് മേഖലയിലുമായി ജോലിചെയ്തു വന്നിരുന്ന സുഹൃത്തുക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഈ കൂട്ടായ്മക്ക് എളുപ്പത്തിൽ സാധിച്ചു.
രണ്ടായിരത്തി പതിനഞ്ച് ഒക്ടോബറിൽ ക്ലബ്ബിന്റെ ഒരു യോഗം മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ ദുബായിൽ വെച്ച് ചേരുകയും, രണ്ടായിരത്തി പതിനാറ് അവസാനം വരെയുള്ള ക്ലബ്ബിന്റെ കാര്യപരിപാടികൾക്ക് രൂപരേഖയുണ്ടാക്കുകയും ചെയ്തു. അകാലത്തിൽ മരണമടഞ്ഞ ക്ലബ്ബിന്റ സ്ഥാപക ട്രഷറർ ഇബ്ബ്രാഹീമിന്റെയും, സ്ഥാപക ഫുട്ബോൾ ടീം ക്യാപ്റ്റൻ അപ്പുക്കുട്ടന്റെയും പേരിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ അവിടെ വച്ചാണ് തീരുമാനിച്ചത്. ടൂർണമെന്റ് വഴി സംഭരിക്കുന്ന മുഴുവൻ സംഖ്യയും ക്ലബ്ബ് തുടർന്ന് സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കാനും തീരുമാനിച്ചു. ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാനായി ഒരു അച്ചടക്ക പരിപാലന സമിതി അവിടെ വച്ചു തന്നെ തീരുമാനിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു.
പിന്നീട് ചേർന്ന മറ്റൊരു യോഗത്തിൽ, ടൂർണമെന്റ് ദുബായിൽ വെച്ച് മാർച്ച് മാസത്തിൽ നടത്താൻ തീരുമാനിക്കുകയും, അതിനാവശ്യമായ കമ്മിറ്റികൾ നിലവിൽ വരികയും ചെയ്തു. ടൂർണമെന്റിനോടനുബന്ധിച്ച് നാട്ടിൽ നിന്നുള്ള മുതിർന്ന പ്രവാസികളെയും, പ്രഗൽഭരായ ബിസിനസുകാരെയും ആദരിക്കാനുമുള്ള ഒരു പദ്ധതി വിഭാവനം ചെയ്യുകയുമുണ്ടായി.
ഇപ്പോൾ രണ്ടായിരത്തി പതിനാറ് മാർച്ച് മാസം.....
ഈ കാലയളവിൽ നെല്ലിശ്ശേരി ആകെ മാറിയിരിക്കുന്നു.
* കേരളത്തിലെ പ്രശസ്തമായ എെ എച്ച് ആർ ടി ഇ ടെക്നിക്കൽ സ്ക്കൂളും സയൻസ് കോളേജും നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്നു.
* ഒരായുസ്സ് മുഴുവൻ കൊടുത്ത് പല പഴയ പ്രവാസികളും അവരുടെ കുടുംബത്തെ രക്ഷിച്ചെടുത്തിരിക്കുന്നു.
* ഗൾഫ് മേഖലയിൽ വലിയ ബിസിനസ് ശൃംഖലകൾ നമ്മുടെ നാട്ടുകാരുടേതായി വന്നിരിക്കുന്നു.
* ഏഴാം ക്ലാസിന്നു ശേഷം കല്ല്യാണം എന്ന അവസ്ഥയിൽ നിന്ന് നമ്മുടെ നാട്ടിലെ പെൺകുട്ടികൾ മിനിമം ഒരു എഞ്ചിനിയർ എന്ന രീതിയിൽ പഠിച്ചു വരുന്നു.
ഈ മാറ്റങ്ങൾക്കിടയിലും കൈരളിയുടെ വികാരമുൾകൊണ്ട്, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാടിന്റെ സർവ്വതോൻമുകമായ അഭിവൃദ്ധി മാത്രം ലക്ഷ്യം വെച്ച്, മത പരമായോ രാഷ്ട്രീയ പരമായോ വേർതിരിവുകളില്ലാതെ, കൈരളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ ഞങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണ്. എല്ലാവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങളും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു.

Address

Dubai

Website

Alerts

Be the first to know and let us send you an email when കൈരളി നെല്ലിശ്ശേരി Kairali Nellissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share