KFA Kokkur

KFA Kokkur

Share

Sports Club

Photos from KFA Kokkur's post 02/02/2026

ചാമ്പ്യന്മാരായി

മരം കോച്ചുന്ന തണുപ്പിൽ പോലും
അറേബ്യൻ പുൽതകിടികളെ ചൂടുപിടിച്ചുകൊണ്ട് ആർത്തിരമ്പുന്ന തിരമാലകൾക്കൊപ്പം കാണികൾക്ക് കാൽ പന്തുകളിയുടെ മായാവസത്തം തീർത്ത്‌...
ട്രാക്സ് ദുബായിൽ വച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ KOKKUR "രണ്ടാമതും ചാമ്പ്യൻമാരായി"....

തിരിച്ചു വരവിനെക്കാൾ മനോഹരമായ ഒരു കവിതയുമില്ല
പരിഹസിച്ചവരുടെ മേൽ നേടുന്ന വിജയത്തേക്കാൾ വലിയൊരു പ്രതികാരവുമില്ല
കണ്ണുകളും കാതുകളും കൂർപ്പിച്ചു വെച്ചേക്കുക
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല.
കാലം കാത്ത് വച്ച കാവ്യ നീതി...

കളികളും, കളി നിയമങ്ങളും, പ്രതിയോഗികളും, കിരീടാവകാശികളും മാറി വന്നേക്കാം..
അതുകൊണ്ട് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു
കിരീടം ആരുടെയും #കുത്തകയല്ല.

കാലിടറിയിട്ടുണ്ട്
കരങ്ങൾ തളർന്നിട്ടുണ്ട്
കണ്ണുകൾ നിറഞ്ഞിട്ടുണ്ട്
പക്ഷെ തളർന്നു വീണിടത്തു നിന്ന് കുതിച്ചുയർന്ന് ആ കനക കിരീടത്തിൽ മുത്തമിട്ട് ചരിത്രം തീർത്ത കഥ കാൽപന്ത് കളിയിൽ കോക്കൂരിന്റെ രാജാക്കൻമാരായി മാറിയ KFA Kokkur ന്റെ ത് കൂടിയാണ്...

പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ദുബായിൽ വച്ച് സംഘടിപ്പിച്ച GALA 2026 ഫുട്ബോൾ ടൂർണമെന്റിൽ അറേബ്യൻ ഭൂമികയിൽ സംഘാടക മികവിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട് ഒരു ദേശത്തിന്റെ കായിക വിസ്മയങ്ങൾക്ക് നേതൃത്വം നൽകിയ ട്രാക്സിനും..
ഈ കായിക മാമാങ്കം വർണ്ണാഭമാക്കാൻ പരിശ്രമിച്ച പൂർവ്വവിദ്യാർത്ഥി കൾക്കും..
കാൽപന്ത് കളിയെ ഹൃദയത്തിലേക്ക് ആവാഹിച്ച പ്രിയപ്പെട്ട നാട്ടുകാർക്കും...
ഫുട്‌ബോൾ ടൂർണമെന്റ് ഒരു ആഘോഷമാക്കി മാറ്റിയ കാണികൾക്കും... ന്റെ ഹൃദയത്തിൽ തൊട്ട #നന്ദി..

13/10/2025

"ബ്രോഷർ പ്രകാശനം ചെയ്തു"

കോക്കൂർ KFA
യുഎഇ പ്രവാസി കൂട്ടായ്മ ഒക്ടോബർ 19 ഞായറാഴ്ച ഷാർജ റോളയിലെ ഏഷ്യൻ എമ്പയർ ഹോട്ടലിൽ വച്ച് നടത്തുന്ന 𝗞𝗙𝗔 പോന്നോണം 𝟮𝟬𝟮𝟱
ന്റെ ബ്രോഷർ വാസു തടത്തിൽ വലീദ് കോക്കൂരിന് നൽകി പ്രകാശനം ചെയ്തു. അർഷാബ് പിവി, ഷാഫിർഖാൻ കണിയത്ത് വളപ്പിൽ, മിറാഷ് മാളിയേക്കൽ, സിജു കല്ലത്ത്, ആകാശ് വാസു തടത്തിൽ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി വലീദ് കോക്കൂറിന്റെ നേതൃത്വത്തിലുള്ള സ്വാഗതസംഘം കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

𝗗𝗮𝘁𝗲 :𝟭𝟵 𝗢𝗰𝘁𝗼𝗯𝗲𝗿, 𝗦𝘂𝗻𝗱𝗮𝘆
𝗩𝗲𝗻𝘂: 𝗔𝘀𝗶𝗮𝗻 𝗘𝗺𝗽𝗶𝗿𝗲 𝗥𝗲𝘀𝘁𝘂𝗮𝗿𝗮𝗻𝘁-𝗥𝗼𝗹𝗹𝗮
, 𝗦𝗵𝗮𝗿𝗷𝗮𝗵
𝗧𝗶𝗺𝗲 :𝟭𝟬:𝟯𝟬 𝗔𝗠

Photos from KFA Kokkur's post 24/09/2024

𝓚𝓕𝓐 പൊന്നോണം 𝓤𝓐𝓔 2024

𝓢𝓮𝓹𝓽𝓮𝓶𝓫𝓮𝓻 22

നിറപറയും നിലവിളക്കും തുമ്പപൂക്കളും പൂവിളിയും ഒരുപിടി നല്ല ഓർമ്മകളുമായി സ്നേഹത്തിന്റേയും സഹോദര്യത്തിന്റേയും ഓർമ്മ പുതുക്കി ഒരോണം കൂടി.......

𝐊𝐅𝐀 𝐔𝐀𝐄 പ്രവാസി കൂട്ടായ്മ ദുബായിലെ ദി സ്വാഗത് ഹോട്ടലിൽ വച്ച് ഓണാഘോഷവും കലാപരിപാടികളും സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണണവും നടന്നു.
അബ്ദുൽ നാസർ വൈക്കത്ത് അധ്യക്ഷത വഹിച്ചു, അബ്ദുൾ
ഹയ്യ്(ബാബു ) വൈക്കത്ത്, വാസു തടത്തിൽ, ബാവ മാളിയേക്കൽ, ഹർഷാബ് പിവി, വലീദ് കോക്കൂർ,മിറാഷ് മാളിയേക്കൽ, നൗഷാദ് ടിവി,ഷാഫിർ ഖാൻ കണിയത്ത് വളപ്പിൽ, ഷാഫി കോക്കൂർ എന്നിവർ സംസാരിച്ചു അനീഷ് മാളിയേക്കൽ സ്വാഗതവും, രാധാകൃഷ്ണൻ കോക്കൂർ നന്ദിയും പറഞ്ഞു.

18/09/2024

KFA -പൊന്നോണം 2024

08/01/2024

*ഭാരവാഹികളെ തീരുമാനിച്ചു*

KFA കോക്കൂർ യുഎഇ പ്രവാസി കൂട്ടായ്മ ദുബായിലെ അൽ തവാർ പാർക്കിൽ യോഗം ചേർന്നു. വലീദ് കോക്കൂർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കോക്കൂർ, നസീബ് തറയിൽ, ഷാഫിർഖാൻ കണിയത്ത് മർസൂഖ് കൂനംപറമ്പിൽ എന്നിവർ സംസാരിച്ചു ഷാഫി കോക്കൂർ സ്വാഗതവും, അർഷാബ് പിവി നന്ദിയും പറഞ്ഞു.

*ഭാരവാഹികൾ*

പ്രസിഡണ്ട് : അബ്‌ദുൽ നാസർ. വിവി

*വൈസ് പ്രസിഡണ്ട് 😗

ഷാഫി കോക്കൂർ

മിറാഷ് മാളിയേക്കൽ

റഫീഖ് കെസി

*ജനറൽ സെക്രട്ടറി*

അർഷാബ് പിവി

*ജോയിന്റ് സെക്രട്ടറി*

മുജീബ് അറക്കൽ
അജ്മൽ കോക്കൂർ
നിഷാബ് കോക്കൂർ

*ട്രഷറർ*

അബ്‌ദുൽ ഹൈ

*ജോയിന്റ് ട്രഷറർ*

ഷാഫിർഖാൻ കണിയത്ത്

*മീഡിയ കോർഡിനേറ്റർ*

മർസൂഖ് കൂനംപറമ്പിൽ

ഫാസിൽ മാളിയേക്കൽ

*ആർട്സ് കോർഡിനേറ്റർ*

നിഷാദ് കോക്കൂർ
മൻസൂർ കൂനംപറമ്പിൽ

*സ്പോർട്സ് കോർഡിനേറ്റർ*

നൗഷാദ് ടിവി
ഷംസുദ്ധീൻ കിഴക്കേതിൽ
മുഹമ്മദ്‌ ഇവി
ഇബ്രാഹിം പിവി
ജാബിർ കോക്കൂർ

*എക്സിക്യൂട്ടീവ് മെംബേഴ്സ്*
രഞ്ജിത്ത് എംജി
മൻസൂർ അറക്കൽ
ഷമീം വിവി
നദീം ഇവി
നിഷാർ കിഴക്കേതിൽ
മസ്‌റൂർ കൂനംപറമ്പിൽ

*രക്ഷാധികാരികൾ*

വലീദ് ഇവി
രാധാകൃഷ്ണൻ കോക്കൂർ
നസീബ് തറയിൽ
മുബാറക് ( ബാവ )മാളിയേക്കൽ
മുബാറക് അബ്ദുള്ള വിവി
വാസു തടത്തിൽ
അഷ്‌റഫ്‌ അറക്കൽ
അഷ്റഫ് മാളിയേക്കൽ
അൻവർ സാദത്ത് തറയിൽ
ബഷീർ മാളിയേക്കൽ
നാസർ പിവി
അനീഷ് മാളിയേക്കൽ
ബക്കർ മാളിയേക്കൽ
അനൂപ് കണ്ടലായിൽ

29/05/2023

ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ സുന്ദരന്റെ അകാലവിയോഗത്തിൽ പൊലിഞ്ഞു പോയത് ഒരു കുടുബത്തിന്റെ ആകെയുള്ള പ്രതീക്ഷയാണ്.

സുന്ദരന്റെ പ്രിയതമയും വിദ്യാർത്ഥിനിയായ കുഞ്ഞു മകളും ഉൾപ്പെടുന്ന ആ നിർദ്ധന കുടുംബത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന ഉത്തമ ബോധ്യത്തിൽ മുഴുവൻ നാട്ടുകാരുടെയും സഹകരണത്തോടുകൂടി KOKKUR KFA ARTS & SPORTS CLUB ന്റെ നേതൃത്വത്തിൽ ഫണ്ട്‌ ശേഖരണാർത്ഥം KFA CLUB പരിസരത്തു വച്ച് ജൂൺ 4 ഞായറാഴ്ച ഒരു ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്.

ആയതിനാൽ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാവരും പങ്കുചേർന്ന് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Want your business to be the top-listed Gym/sports Facility in Dubai?

Click here to claim your Sponsored Listing.

Location

Category

Website

Address


Dubai