Sports Cafe

Sports Cafe

Share

കായിക ലോകത്തെ വാർത്തകളും വിശകലനങ്ങളുമായൊരിടം

©Girish Radhakrishnan

14/08/2026

2015-16 സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ലെസ്റ്റർ സിറ്റി വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ് !

16 വർഷത്തെ ഉടമസ്ഥാവകാശത്തിന് ശേഷം ക്ലബ്ബിന്റെ തായ്‌ലൻഡ് ഉടമകളായ കിങ് പവർ ഗ്രൂപ്പ് ലെസ്റ്റർ സിറ്റിയെ വിൽപ്പനയ്ക്ക് വച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട് !

സ്റ്റേഡിയം, അത്യാധുനിക പരിശീലന കേന്ദ്രം എന്നിവയടക്കമുള്ള ആസ്തികൾ ഉൾപ്പെടെ ക്ലബ്ബിന്റെ മൂല്യം 200 മില്യൺ പൗണ്ടിൽ (ഏകദേശം ₹2,100 കോടിയിലധികം) അധികം വരുമെന്നാണ് കണക്കാക്കുന്നത്.

2010-ൽ വിചായ് ശ്രീവദനപ്രഭയുടെ നേതൃത്വത്തിൽ കിങ് പവർ ഏറ്റെടുത്ത ശേഷം ക്ലബ്ബ് നേടിയത് അവിശ്വസനീയമായ വളർച്ചയായിരുന്നു. വിചായ് ശ്രീവദനപ്രഭയുടെ വേർപാടിനു ശേഷം അദ്ദേഹത്തിൻ്റെ മകൻ ക്ലബ്ബിനെ മുന്നോട്ട് നയിച്ചെങ്കിലും, സാമ്പത്തിക പ്രതിസന്ധികളും പ്രകടനത്തിലെ തകർച്ചയുമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.

14/08/2026

യൂറോപ്പിൽ നിന്നുള്ള ഓഫറുകളെ നിരസിച്ച് റെയിൻഡേഴ്സ് സൗദിയിലേക്ക് പറക്കുന്നു 😮‍💨

Tijjani Reijnders says yes to Al Qadsiah deal as all parties agree terms
Manchester City agreed to receive €𝟔𝟏𝐌 𝐅𝐄𝐄, as revealed

AC മിലാൻ, യുവൻ്റസ്, നോട്ടിങ്ഹാം ഫോറസ്റ്റ് തുടങ്ങിയ നിരവധി ക്ലബ്ബുകൾ ഈ മധ്യനിരതാരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായിരുന്നു.
എന്നിട്ട് അവയെല്ലാം ഒഴിവാക്കി സൗദിയിലേക്ക് പോകണമെങ്കിൽ പ്രധാന കാര്യം ശമ്പളം തന്നെയായിരിക്കും!

12/08/2026

പതിനേഴുകാരൻ മാജോയിലൂടെ സമനില പിടിച്ച് ആസ്റ്റൺ വില്ല 🔥
നഷ്ടമാക്കിയ മൂന്ന് ഗോർഡൻ ചാൻസുകൾ കളിയിൽ നിർണായകമാകും.. 😢

ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റ് 🔥

12/08/2026

പണം വാരിയെറിഞ്ഞ് സ്ക്വാഡ് ബിൽഡ് ചെയ്യുന്ന കോഴികൾ, ലോകകപ്പിൽ അസാധ്യ പെർഫോമൻസ് കാഴ്ചവച്ച സ്പെൻസിനെ ഇൻ്ററിന് വിറ്റിരിക്കുന്നു 😲

എന്തടെയ് നിങ്ങൾക്ക്...!!
ഇൻ്ററിന് ശരിക്കും ലോട്ടറിയാണ്.
എങ്ങനെ നോക്കിയാലും 50 മില്യണിൽ കൂടുതൽ വാല്യു ഉള്ള മൊതലാണ് 😢
ഡംഫ്രിസിന് പറ്റിയ പകരക്കാരൻ തന്നെ... 🔥

Photos from Sports Cafe's post 12/08/2026

ഫുട്ബോൾ ചരിത്രത്തിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ഇൻഡിവിജ്വൽ പെർഫോമൻസ് ഏതാണെന്ന് ചോദിച്ചാൽ, അതിനുള്ള ഉത്തരം 1999 ഏപ്രിൽ 21-ലെ ആ രാത്രിയിലാണ്. ഡെല്ലെ അൽപി സ്റ്റേഡിയത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും സർ അലക്സ് ഫെർഗൂസൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ!

മത്സരം 11 മിനിറ്റ് പിന്നിട്ടപ്പോഴേക്കുംസ്കോർ ബോർഡിൽ യുവന്റസ് 2-0 ന് മുന്നിൽ നിൽക്കുന്നു. സിനദിൻ സിദാനും എഡ്ഗാർ ഡേവിഡ്സും ഇൻസാഗിയുമെല്ലാം അണിനിരക്കുന്ന, അന്ന് ലോകത്തെ ഏറ്റവും കരുത്തുറ്റ നിരക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിക്കാനാവില്ലെന്ന് എല്ലാവരും വിധിയെഴുതിയ നിമിഷങ്ങൾ ! എന്നാൽ ചുവന്ന ചെകുത്താന്മാരുടെ നായകൻ റോയ് കീൻ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

മത്സരത്തിന്റെ 24-ാം മിനിറ്റിൽ ഡേവിഡ് ബെക്കാമിന്റെ കോർണറിൽ നിന്ന് കീൻ തൊടുത്ത ആ പവർഫുൾ ഹെഡ്ഡർ യുവന്റസിന്റെ വലയിൽ തുളച്ചുകയറി.

യുണൈറ്റഡ് തിരികെ വരുന്നു!
ഗാലറി ആവേശഭരിതമായി!

എന്നാൽ തൊട്ടടുത്ത മിനിറ്റുകളിൽ തന്നെ കീനിന് ഒരു മഞ്ഞക്കാർഡ് ലഭിച്ചു! മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ എത്തിയാലും ആ ചരിത്ര പോരാട്ടത്തിൽ റോയ് കീൻ കളിക്കില്ല എന്ന് ഉറപ്പായി!
ഒരു കളിക്കാരൻ്റെ മനോവീര്യത്തെ തകർക്കാൻ അത് ധാരാളമായിരുന്നു. എന്നാൽ കീൻ തളർന്നില്ല. താൻ ഫൈനൽ കളിച്ചില്ലെങ്കിലും തന്റെ ടീം ഫൈനലിൽ എത്തണം എന്ന ഒറ്റ വാശിയിൽ അദ്ദേഹം ഓരോ സെക്കൻ്റും പോരാടി. സിദാനെയും ഡേവിഡ്സിനെയും നിഷ്പ്രഭരാക്കി മധ്യനിരയിൽ കളിയുടെ പൂർണ്ണ നിയന്ത്രണം കീൻ ഏറ്റെടുത്തു. ഒടുവിൽ 3-2 ന് യുവന്റസിനെ തകർത്ത് യുണൈറ്റഡ് ഫൈനലിലേക്ക് മുന്നേറി!

തനിക്ക് കളിക്കാൻ കളിക്കാത്ത ഒരു ഫൈനലിലേക്ക് ടീമിനെ എത്തിക്കാൻ സർവ്വസ്വവും നൽകി പൊരുതിയ ആ രാത്രി റോയ് കീൻ എന്ന ലെജൻഡിൻ്റെ കരിയറിലെ സുവർണ്ണ അധ്യായമാണ്!

1993-ൽ നോട്ടിങ്ഹാം ഫോറസ്റ്റിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ റോയ് കീൻ, അടുത്ത 12 വർഷക്കാലം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിന്റെ ചക്രവർത്തിയായിരുന്നു.
അദ്ദേഹത്തിന്റെ കരിയർ റെക്കോർഡുകളും കണക്കുകളും പരിശോധിച്ചാൽ ആധിപത്യത്തിന്റെ ആഴം മനസ്സിലാകും!

🎯 മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച മത്സരങ്ങൾ: 480
🎯 നേടിയ ഗോളുകൾ: 51
🎯 പ്രീമിയർ ലീഗ് കിരീടങ്ങൾ: 7
🎯 എഫ്.എ കപ്പ് (FA Cup): 4
🎯 യുഎഫ ചാമ്പ്യൻസ് ലീഗ് (UEFA Champions League): 1 (1999 ട്രെബിൾ വിന്നർ)
🎯 കമ്മ്യൂണിറ്റി ഷീൽഡ്: 4
🎯 ഇന്റർകോണ്ടിനെന്റൽ കപ്പ്: 1

1997-ൽ എറിക് കന്റോണ വിരമിച്ചപ്പോൾ റോയ് കീൻ യുണൈറ്റഡിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തു. തുടർന്ന് യുണൈറ്റഡ് നേടിയ ചരിത്രപ്രസിദ്ധമായ 'ട്രെബിൾ' നേട്ടത്തിൽ കീനിന്റെ പങ്ക് നിർണ്ണായകമായിരുന്നു. 2000-ൽ PFA പ്ലെയർ ഓഫ് ദി ഇയർ, ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. ഐർലൻഡ് ദേശീയ ടീമിനായി 67 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുള്ള അദ്ദേഹം 9 ഗോളുകളും നേടിയിട്ടുണ്ട്.

മിഡ്ഫീൽഡിൽ എതിരാളികളെ വിറപ്പിക്കുന്ന ടാക്കിളുകളും, പന്ത് വീണ്ടെടുക്കുന്നതിലെ കൃത്യതയും, ആക്രമണവും പ്രതിരോധവും ഒരുപോലെ നയിക്കാനുള്ള ശേഷിയുമായിരുന്നു കീനിന്റെ കരുത്ത്.

റോയ് കീൻ എന്ന കളിക്കാരനെക്കുറിച്ച് ഏറ്റവും കൃത്യമായി പറയാൻ കഴിയുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗൂസനാണ്.
ടൂറിനിലെ ആ യുവന്റസ് മത്സരത്തിനുശേഷം തന്റെ ആത്മകഥയിൽ ഫെർഗൂസൻ എഴുതിയ വാചകങ്ങൾ റോയ് കീൻ എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നു:

"ഗ്രൗണ്ടിൽ റോയ് കീൻ നടത്തിയ ആ പോരാട്ടം കാണുന്നത് തന്നെ ഒരു ബഹുമതിയായിരുന്നു. ഫൈനൽ നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടും, തന്റെ വേദന ഉള്ളിലൊതുക്കി, ടീമിന് വേണ്ടി അദ്ദേഹം കളിച്ച ആ കളി... എന്നെ സംബന്ധിച്ചിടത്തോളം ഒരു ഫുട്ബോൾ കളിക്കാരനിൽ ഞാൻ കണ്ട ഏറ്റവും മികച്ച പെർഫോമൻസ് ആയിരുന്നു അത്."

2005-ൽ യുണൈറ്റഡ് വിട്ട ശേഷം സെൽറ്റിക്കിൽ കുറച്ചുകാലം കളിച്ച് റോയ് കീൻ ബൂട്ട് അഴിച്ചുവെച്ചു. ഇന്ന് ഫുട്ബോൾ പണ്ഡിറ്റായും ടിവി അനലിസ്റ്റായും തന്റെ അഭിപ്രായങ്ങൾ കൃത്യമായി തുറന്നുപറഞ്ഞ് കീൻ ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്രയോ മികച്ച കളിക്കാർ വന്നുപോയിട്ടുണ്ട്, ഇനിയും വരും. എന്നാൽ റോയ് കീനിനെപ്പോലെ ഗ്രൗണ്ടിൽ സർവ്വവും നൽകി പോരാടിയ മറ്റൊരു ക്യാപ്റ്റൻ യുണൈറ്റഡിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം!

Scholes: "Roy Keane was our manager on the pitch."

Cantona: "He was so intelligent in how he played the game."

Solskjaer: "If I could pick one player in my team, I would always pick Roy Keane."

റോയ് കീനിന്റെ ആ പോരാട്ടവീര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ എന്താണ്? കമന്റ് ബോക്സിൽ പങ്കുവെക്കുക.








©Girish_Rashakrishnan

11/08/2026

മുൻ ടോട്ടൻഹാം താരം Dele Alli യെ നിങ്ങൾ ഓർക്കുന്നുണ്ടോ?

11/08/2026

എന്തൊരു നിർഭാഗ്യവാനായ കളിക്കാരനാണ്..!

കൂടുതൽ മത്സര സമയം കിട്ടാൻ വേണ്ടി ബാഴ്സലോണ വിടാൻ തീരുമാനിച്ച റൂണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു...
Roony Bardghji has 𝐓𝐎𝐑𝐍 𝐇𝐈𝐒 𝐀𝐂𝐋 during training and he’ll now be out until 2027 ❤️‍🩹

ഈ വർഷം ഇനി കളിക്കാൻ കഴിയില്ല.. 🤐
എത്രയും പെട്ടെന്ന് തന്നെ പരിക്ക് ഭേദമായി തിരിച്ചുവരാൻ കഴിയട്ടെ...

10/08/2026

വലതു വിങ്ങിൽ നിന്നും ഇടത് വിങ്ങിലേക്ക് ഹാരി കെയ്ൻ നൽകുന്ന നീളൻ പാസ് ക്രിസ്റ്റ്യൻ എറിക്സൺ ഹെഡ് ചെയ്ത് ഡെലെ അലിക്ക് നൽകി. പന്ത് നിലം തൊടുന്നതിന് മുൻപേ തന്നെ വലത് കാലിൽ കൺട്രോൾ ചെയ്ത്, ബ്ലോക്ക് ചെയ്യാൻ വന്ന ക്രിസ്റ്റൽ പാലസ് താരം ജെഡിനാക്കിൻ്റെ തലക്ക് മുകളിലൂടെ പന്തിനെ തട്ടിയിട്ട്, 180 ഡിഗ്രിയിൽ ഒന്ന് വട്ടം കറങ്ങി അത്യുഗ്രനൊരു വോളി...!!
ഗോൾ കീപ്പർ ഹെന്നെസിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത വിധം ഗോൾ പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് പന്ത് ചെന്ന് കയറുമ്പോൾ കമൻ്ററിയിൽ പറഞ്ഞത് ഇപ്രകാരമാണ്...

"Some times there are no words, just sit back and watch... Set it up himself and he finished it..."

2016 ജനുവരി 23 ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ഡെലെ അലി നേടിയ ഈ ഗോൾ ഫുട്ബോൾ ആരാധകർ അത്രയെളുപ്പം മറക്കാനിടയില്ല.

ബ്രസീലിയൻ താരങ്ങളുടെ സാംബ നൃത്തം പോലെ മനോഹരമായ പാസുകളും ഡ്രിബ്ലിങ്ങും പന്തടക്കവുമായി കളിക്കളം അടക്കി വാണിരുന്ന ആ 20-ാം നമ്പറുകാരൻ പയ്യൻ ലോകോത്തര മധ്യതിര താരമായി വളർന്നു വരുമെന്ന് ഫുട്ബോൾ ലോകം വിധിയിയെഴുതി!
പക്ഷേ സംഭവിച്ചത് മറിച്ചാണെന്ന് മാത്രം.

2015 ഫെബ്രുവരി 2
മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങൾ..
ടോട്ടൻഹാം MK ഡോൺസുമായി തിരക്കിട്ട ചർച്ചകളിലായിരുന്നു. ഒടുവിൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോൾ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനെ മറികടന്ന്, 5 മില്യൺ പൗണ്ട് മുടക്കി ടോട്ടൻഹാം 18 വയസുകാരനായ ഡെലെ അലിയെ സ്വന്തമാക്കി. മൗറീഷ്യോ
പൊച്ചെട്ടിനോക്ക് കീഴിൽ ഊതിക്കാച്ചിയ പൊന്ന് പോലെ അയാൾ കളിക്കളത്തിൽ തിളങ്ങി. ആദ്യ 2 സീസണുകളിലും തുടർച്ചയായി പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയറിൽ ഇടം പിടിച്ച ഡെലെ PFA യുടെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും തുടർച്ചയായി കൈക്കലാക്കി.

"ബ്രസീലിയൻ പ്ലെയർ ഇൻ ഇംഗ്ലീഷ് കിറ്റ്" എന്നായിരുന്നു അക്കാലത്ത് ബ്രിട്ടീഷ് മാധ്യമങ്ങൾ അയാളെ വിശേഷിപ്പിച്ചിരുന്നത്!

പൊച്ചെട്ടീനോ ടോട്ടൻഹാമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ ഡെലെ അലിയുടെ പതനവും ആരംഭിക്കുകയായിരുന്നു. അതുവരെ അയാൾ പുറത്തെടുത്തിരുന്ന കളി മികവ് പതിയെ പതിയെ അകന്നു പോയിക്കൊണ്ടിരുന്നു.

ഒരിക്കൽ ദി ഓവർലാപ്പിന് ഡെലെ നൽകിയ അഭിമുഖത്തിൽ അയാൾ പറയുന്നുണ്ട്,
"അദ്ദേഹം (പോച്ചെറ്റിനോ) പോയപ്പോൾ എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു, കളിക്കളത്തിൽ നിന്നും 24-ാം വയസ്സിൽ വിരമിച്ചാലോ എന്ന് ഞാൻ ചിന്തിച്ചിരുന്നു...മറ്റ് മാനേജർമാരോട് സംസാരിക്കുന്നത് വ്യാജമായി തോന്നി, വ്യക്തിപരമായ തലത്തിൽ എന്നെ അറിയാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നി, അതിനാൽ എല്ലാം സമർപ്പിക്കാനും വിട്ടുകൊടുക്കാനും എനിക്ക് ബുദ്ധിമുട്ടായിരുന്നു.."

2018 ലെ CIES വിലയിരുത്തലുകൾ പ്രകാരം ഏകദേശം £140 മില്യൺ പൗണ്ട് വിലയുളള ലോകത്തിലെ ഏറ്റവും ചെലവേറിയ മിഡ്ഫീൽഡറായി കണക്കാക്കിയിരുന്ന താരം - ഒരു കോച്ചിന്റെ പുറത്താക്കലിനെ തുടർന്ന് ആകെ തകർന്നുപോയി എന്നു പറഞ്ഞാൽ ആരും വിശ്വസിച്ചു എന്ന് വരില്ല!

കുട്ടിക്കാലത്ത് ഏറെ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുള്ള ഡെലെക്ക് പൊച്ചെട്ടിനോയുടെ മാറ്റം മാനസികമായി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. 2022 ൽ ടോട്ടൻഹാം വിട്ട് എവർട്ടണിലേക്കും അവിടെ നിന്ന് തുർക്കി ക്ലബ്ബ് ബെസ്കിറ്റാസിലേക്കും ഡെലെ കടന്നുചെന്നു. തുർക്കിയിലെ ലോൺ കാലാവധി കഴിഞ്ഞ് മടങ്ങിവന്ന് 2023 ൽ എറെ നാളുകൾ അയാൾ റീഹാബിലിറ്റേഷനായി ചികിത്സ തേടിയിരുന്നു.

എവർട്ടണിലെ കരാർ അവസാനിപ്പിച്ച് ഇറ്റലിയിലേക്ക് ചെല്ലുമ്പോൾ - അത് ഇംഗ്ലണ്ട് താരത്തിന്റെ തിരിച്ചുവരവായിരിക്കും എന്ന് ഫുട്ബോൾ ലോകം കരുതിയിരുന്നു. എന്നാൽ ഇറ്റാലിയൻ ടീം കോമോയിൽ കളിച്ച ആദ്യ മത്സരത്തിൽ തന്നെ ആ ചിന്തകൾക്ക് താഴ് വീണു. മത്സരത്തിൽ 10 മിനിറ്റിനകം ചുവപ്പ് കാർഡ് ലഭിച്ച താരത്തെ, തുടർന്ന് ഫാബ്രിഗാസും കയ്യൊഴിഞ്ഞു.

ടോട്ടൻഹാമിന്റെ കോച്ചായിരുന്ന കാലത്ത് മൗറീഞ്ഞോ പറഞ്ഞ വാക്കുകളാണ് ഓർമ്മവരുന്നത്
"അയാൾ ഒരു മടിയനായ താരമാണ്. പ്രതിഭയുണ്ടെങ്കിലും ആ മികവിലേക്കെത്തുവാൻ അയാൾ പരിശ്രമിക്കുന്നില്ല.."

ഡെലെയുടെ നിലവിലെ അവസ്ഥ കാണുമ്പോൾ അത് സത്യമാണെന്ന് നമുക്ക് മനസ്സിലാകും. ഇപ്പോഴും വൈകിയിട്ടൊന്നുമില്ല. 29 കാരനായ താരത്തിന് ഒരു തിരിച്ചുവരവ് അത്ര അകലെയൊന്നുമല്ല.
ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യരും നിങ്ങളുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടാകും. 22 വയസ്സിനുള്ളിൽ 35ൽ അധികം മത്സരങ്ങളിൽ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ, ചടുലമായ നീക്കങ്ങളിലൂടെ, അതിമനോഹരമായ ഗോളുകളിലൂടെ, കളിയഴക് കൊണ്ട് മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട ഡെലെ, നിങ്ങൾ പരിശ്രമം തുടരുക.. ഒരു ദിവസമെങ്കിലും ഒരു മത്സരത്തിലെങ്കിലും നിങ്ങളുടെ മികവിനെ അതിന്റെ പൂർണ്ണതയിൽ കാണുവാൻ ഈ ലോകം ഒരുപാട് ആഗ്രഹിക്കുന്നു...!!















10/08/2026

മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റത്തിൽ അമദിൻ്റെ സാന്നിധ്യം വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എതിരാളികളുടെ കൈവശത്ത് നിന്ന് പന്ത് തിരികെ പിടിക്കുന്നതിനും മുന്നേറ്റത്തിലേക്ക് പന്ത് എത്തിക്കുന്നതിനും അമദ് കാണിക്കുന്ന വ്യഗ്രത എടുത്ത് പറയേണ്ടതാണ്.

വരാനിരിക്കുന്ന സീസണിൽ യുണൈറ്റഡിന്റെ ആക്രമണ നിരയിൽ അമദ് ഡിയാലോ എത്രത്തോളം നിർണായകമാകുമെന്നതിൻ്റെ വ്യക്തമായ സൂചനയാണ് പ്രീസീസൺ മത്സരങ്ങൾ നൽകുന്നത്.

Photos from Sports Cafe's post 09/08/2026

🟡 ലിവർപൂൾ 4 - 2 സണ്ടർലൻഡ്
🟡 ലിവർപൂൾ 1 - 0 റെക്‌ഷാം
🟡 ലിവർപൂൾ 2 - 4 ലീഡ്‌സ് യുണൈറ്റഡ്
🟡 ലിവർപൂൾ 2 - 3 എഎസ് മൊണാക്കോ

പ്രീ സീസൺ മത്സരങ്ങളുടെ റിസൾട്ടിൽ വലിയ കാര്യമില്ലെങ്കിലും ചില ആശങ്കകൾക്ക് അത് വഴി വെക്കാറുണ്ട്.

4 കളികളിൽ നിന്ന് 9 ഗോളുകൾ നേടി മുന്നേറ്റ നിരയിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്.
ഉറക്കം കെടുത്തുന്നത് ഡിഫൻസാണ്! 4 കളികളിൽ നിന്നായി 9 ഗോളുകൾ വഴങ്ങി കഴിഞ്ഞു. ലീഡ്‌സിനോടേറ്റ 2-4 ന്റെ തോൽവിയും, മൊണാക്കോയ്‌ക്കെതിരെ 2 ഗോളിന് മുന്നിട്ടുനിന്ന ശേഷം 2-3 ന് തോറ്റതും പ്രതിരോധ നിരയിൽ ഇനിയും മാറ്റങ്ങൾ വേണമെന്ന് വ്യക്തമാക്കുന്നു.

പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുൻപ് പ്രതിരോധ പൂട്ട് ഭദ്രമാക്കാൻ കോച്ചിന് സാധിച്ചാൽ ഈ സീസണിൽ ലിവർപൂളിനെ ബീസ്റ്റ് മോഡിൽ കാണാം...💪🔥

Want your business to be the top-listed Gym/sports Facility in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address

Pattiparambu P. O, Thiruvilwamala
Thrissur
680588