Arsenal Fans Kerala

Arsenal Fans Kerala

Share

ആഴ്സണലിനെ സ്നേഹിക്കുന്ന ലോകമെമ്പാട? Arsenal Football Club is an English Premier League football club based in Holloway, London. Manager Mikel Arteta

One of the most successful clubs in English football, it has won 13 First Division and Premier League titles and 14 FA Cups. Arsenal holds the record for the longest uninterrupted period in the English top flight and would be placed first in an aggregated league of the entire 20th century. It is the second side to complete an English top flight season unbeaten (in the 2003–04 season), and the only one to do so across 38 matches.

01/08/2026

ബ്രേക്കിങ്: ക്രിസ്റ്റ്യൻ നോർഗാർഡ് എവർട്ടനിലേക്ക്, ഔദ്യോഗിക വാർത്ത ഉടനുണ്ടാവും…

നന്ദി ക്രിസ്റ്റ്യൻ നോർഗാർഡ് ❤️

പ്രീമിയർ ലീഗ് ചാമ്പ്യൻ 🎊

01/08/2026

വിനീഷ്യസ് ജൂനിയറുമായി വ്യക്തിഗത കരാർ വ്യവസ്ഥകളിൽ ആഴ്സണൽ ഫുട്ബോൾ ക്ലബ് തത്വത്തിൽ ധാരണയിലെത്തിയതായി വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് വാർത്തകൾ വരുന്നുണ്ട്.

താരത്തെ ടീമിലെത്തിക്കാൻ ക്ലബിന്റെ ഓണർഷിപ്പ് തൊട്ട് ഉന്നത തലങ്ങളിൽനിന്ന് അംഗീകാരം ലഭിച്ചതായും താരത്തിന്റെ ഏജൻസിയായ റോക്ക് നേഷനുമായി ചർച്ചകൾ അനുകൂലമായി നടന്നതായും വാർത്തകളുണ്ട്.

നിലവിലെ റയലുമായുള്ള താരത്തിന്റെ കരാർ അടുത്ത വർഷം അവസാനിക്കും. പുതിയ കരാർ റയൽ താരത്തിന്റെ മുന്നിൽ വച്ചിട്ടുണ്ട്, ഈ കരാറിൽ താരം തൃപ്തനല്ലെന്നും കരാറിലെത്തിയില്ലെങ്കിൽ റയൽ താരത്തെ വിൽക്കാൻ നിർബന്ധിതരായേക്കും..

ആഴ്സണൽ സീരിയസായി താരത്തിനായി രംഗത്തുണ്ട്, റയൽ താരത്തെ വിൽക്കാൻ നിർബന്ധിതരയാൽ അനുയോജ്യമായ സമയത്ത് നമ്മൾ രംഗത്തിറങ്ങും..

ആഴ്സണൽ വിനിഷ്യസിനെ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കാം….

കം ഓൺ യു ഗണ്ണേഴ്സ് ❤️

25/07/2026

ബ്രൂണോ ഗിമറേസ് & വിനിഷ്യസ് ജൂനിയർ 💥🔥

ഡേവിഡ് ഓൺസ്റ്റിൻ ഒരു സൂചന നൽകിയിട്ടുണ്ട്…

നടക്കുമോ.. ??

കം ഓൺ യു ഗണ്ണേഴ്സ് ❤️

23/07/2026

ഔദ്യോഗിക വാർത്ത: ക്രിസ്റ്റോസ് സോളിസിന്റെ സൈനിങ് പൂർത്തിയാക്കി ആഴ്സനൽ..

£34 മില്യണിന് അഞ്ച് വർഷത്തെ ദീർഘകാല കരാറിലാണ് ഗ്രീക്ക് താരത്തെ ബെൽജിയൻ ലീഗിലെ ക്ലബ് ബ്രൂജിൽനിന്നും ടീമിലെത്തിച്ചത്…

സോളിസിന് അർസനലിലേക്ക് സ്വാഗതം ❤️…

20/07/2026

ലോക ചാമ്പ്യന്മാരായ സ്പെയിനിന് അഭിനന്ദനങ്ങൾ🎊

18/07/2026

ഹൌ ന്റെ പൊന്നൂ 117 മില്യൺ!! 🤣

70-80 മില്യൺ ആയിരുന്നു നമ്മുടെ വാല്യുവേഷൻ, 100 നു മുകളിൽ ടൂ റിസ്കി… പോട്ടെ

കം ഓൺ യു ഗണ്ണേഴ്സ് ❤️

14/07/2026

ലിയാൻഡ്രോ ട്രോസാർഡ് പടിയിറങ്ങുന്നു…💔

70 മില്യണിന് മുകളിൽ ചിലവഴിച്ച് വാങ്ങാനിരുന്ന ഉക്രെയ്ൻ താരം മികായിലോ മുട്രികിന്റെ ഡീൽ പരാജയപ്പെട്ടപ്പോൾ, പ്ലാൻ ബി ആയി ബ്രൈട്ടനിൽ നിന്ന് 27 മില്യണിന് ടീമിലെത്തിച്ച താരമായിരുന്നു ട്രോസർഡ്, ആഴ്സനലിന്റെ എമിറേറ്റ്സിലെ മികച്ച ജനുവരി സൈനിങ്ങുകളിലൊന്ന്!…

മൂന്നര സീസണുകൾ ടീമിനായി കളിച്ചപ്പോൾ 50 മുകളിൽ G/A , ഓരോ സീസണിലും പത്തിന് മുകളിൽ ഗോൾ/ അസ്സിസ്റ്റ്…

ടൈറ്റിൽ നേടിയ ഈ സീസണിൽ തന്നെ ടീമിന് ആവശ്യമായ അതിനിർണ്ണായക ഘട്ടത്തിൽ ടീമിനെ വിജയത്തിലെത്തിച്ച താരം..

നന്ദി ലിയോ… നിങ്ങൾ എന്നും ഓർമിക്കപ്പെടും, എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും…

എവിടെ പോയാലും വിജയാശംസകൾ….

09/07/2026

ഔദ്യോഗിക വാർത്ത: ലീഡ്സിന്റെ ഫ്രഞ്ച് ഗോൾകീപ്പർ ഇലാൻ മെസ്ലെയറിനെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിച്ച് ആഴ്സനൽ ✅

ക്ലബ് ബ്രൂജിന്റെ ക്രിസ്റ്റോസ് സോളിസിന്റെ സൈനിങ് ഉടനുണ്ടാവുമെന്ന് വാർത്തകളുണ്ട്, ഈ താരത്തെ ഫസ്റ്റ് ചോയിസ് ആയിട്ടല്ല ടീമിലേക്കെത്തിക്കുന്നത്…

ബ്രൂണോ ഗിമറേസിനായി ആഴ്സനൽ രംഗത്തുണ്ട്. താരം ടീം വിടുമെന്നും ആഴ്സനൽ ആണ് പ്രിഫേർഡ് ഡെസ്റ്റിനേഷൻ എന്നും താരം ന്യൂകാസിലിനെ അറിയിച്ചതായി വാർത്തകൾ വരുന്നുണ്ട്…

മോർഗൻ റോജേഴ്സിന്റെ വാർത്തകൾക്കായി വേൾഡ് കപ്പ് ആയതിനാൽ അല്പം കാത്തിരിക്കേണ്ടിവരും…

ഇതിന് പുറമേ ഒരു ഹെവി മാർകീ സൈനിങ് കൂടെ ഉണ്ടാവുമെന്ന റിപ്പോർട്ടുകളുണ്ട്, കൂടാതെ ഡിഫൻസിലും അഡീഷൻ പ്രതീക്ഷിക്കാം..

നിലവിലെ ആറോ അതിന് മുകളിലോ താരങ്ങൾ ടീം വിട്ടേക്കും. ട്രോസാർഡ്, ജീസസ്, കെപ, നോർഗാർഡ് etc.

അണിയറയിൽ ആന്ദ്രേ ബെർട്ട ആൻഡ് ടീം 🔥💥

കം ഓൺ യു ഗണ്ണേഴ്സ് ❤️

30/06/2026

നമ്മുടെ താരത്തെ പ്രശംസ കൊണ്ട് മൂടുന്നത് കാണുമ്പോൾ സന്തോഷം, ഗാബി അഭിനന്ദനം അർഹിക്കുന്നു 👏🏻👏🏻

ആഴ്സനലിന്റെ എല്ലാ താരങ്ങളും മികച്ച രീതിയിൽ കളിക്കുന്നു, ഫുട്ബോൾ നിരൂപകരുടെയും ആരാധകരുടെയും പ്രശംസ പിടിച്ച് പറ്റുന്നത് കാണുമ്പോൾ സന്തോഷം ❤️

വെൽ പ്ലേയിഡ് കായ്…. ടിംബർ 💔👏🏻

26/06/2026

ബ്രസീലിന്റെ ന്യൂകാസിൽ താരം ബ്രൂണോ ഗിമറേസിനെ ആർസനലുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു…

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Address

Calicut