25/08/2026
Salam Air Salalah യിൽ നിന്നും കോഴിക്കോടേക്കുള്ള നേരിട്ടുള്ള സർവീസ് ബുക്കിങ് ഒക്ടോബർ 31 മുതൽ ആരംഭിച്ചു.
തുടക്കത്തിൽ weekly ഒരു സർവീസാണ് എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം 06:30pm ന് salalah യിൽ നിന്നും പുറപ്പെടുന്ന രീതിയിലാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്.
25/08/2026
കൽപറ്റ ∙ ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാരിന്റെ എൻഒസി (നിരാക്ഷേപ പത്രം) ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ അറിയിച്ചു. പാലം യാഥാർഥ്യമാകുന്നതോടെ വയനാടിനും കർണാടകയ്ക്കും ഇടയിലെ യാത്രയും ചരക്കുനീക്കവും കൂടുതൽ എളുപ്പമാകും. അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് കേരളത്തിലെ ആശുപത്രികളിലേക്കും വിദ്വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാനും പാലം വന്നാൽ സഹായകമാകും.
Read more at: https://www.manoramaonline.com/district-news/wayanad/2026/08/06/bairakuppa-bridge-karnataka-noc.html
25/08/2026
ദേശീയപാത 966 നാലുവരിപ്പാതയിലേക്ക്, സാധ്യതാ പഠനം ആരംഭിച്ചു.
ദേശീയപാത 966-ൽ അങ്ങാടിപ്പുറം – മലപ്പുറം – കരിപ്പൂർ (എയർപോർട്ട്) വരെയുള്ള പ്രധാന ഭാഗങ്ങൾ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം ദേശീയപാത അതോറിറ്റി ആരംഭിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പഠനം നടക്കുന്നത്.
പ്രധാന വിവരങ്ങൾ
🔹 അങ്ങാടിപ്പുറം – മലപ്പുറം – കരിപ്പൂർ ഭാഗം നാലുവരിപ്പാതയാക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നു.
🔹 ജില്ലയിലെ ഏറ്റവും കൂടുതൽ വാഹനഗതാഗതമുള്ള ദേശീയപാതകളിലൊന്നാണ് NH 966.
🔹 പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാത.
🔹 വീതിക്കുറവും മോശം റോഡ് അവസ്ഥയും കാരണം പല ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
🔹 അങ്ങടിപ്പുറം, മക്കരപ്പറമ്പ്, മുണ്ടുപറമ്പ / മച്ചിങ്ങൽ ബൈപ്പാസ്, മോങ്ങം, കൊണ്ടോട്ടി മേഖലകൾ സ്ഥിരം ട്രാഫിക് ബ്ലോക്കുകൾക്ക് സാക്ഷികളാണ്.
🔹 വർഷങ്ങളായി യാത്രക്കാരും നാട്ടുകാരും ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് നാലുവരിപ്പാത വികസനം.
🔹 സാധ്യതാ പഠനത്തിന് ശേഷം എസ്റ്റിമേറ്റും നിർമ്മാണ നടപടികളും വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
പദ്ധതി യാഥാർത്ഥ്യമായാൽ മലപ്പുറം ജില്ലയിലെ ഗതാഗത മേഖലയിലെ ഏറ്റവും നിർണായകമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി ഇത് മാറും.
25/08/2026
അങ്ങനെ ഈ കാര്യത്തിലും മുന്നിൽ മലപ്പുറം തന്നെ 😄
മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
24/08/2026
സ്വന്തം മൂക്കിന് താഴെ യുള്ള കോഴിക്കോട് എയർപോർട്ടിന്റെ വികസനത്തിനും സർവീസുകൾ കൊണ്ട് വരാൻ വേണ്ടിയും പേരിന് പോലും ഇടപെടൽ നടത്താത്ത MLA ആണ് കൊണ്ടോട്ടി MLA എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.
മലബാറിൽ നിന്നും ഒരു സർവീസ് പോലും Far East (സിങ്കപ്പൂർ, മലേഷ്യ, തായ്‌ലൻഡ്) ലേക്കില്ല..
അതും കേന്ദ്ര സർക്കാർ കോഴിക്കോട് നിന്നും FarEast ലേക്ക് സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്കും, ഇന്ത്യൻ കമ്പനികൾക്കും എല്ലാ അനുമതിയും നൽകിയിട്ട് പോലും.
MLA യുടെ മുനണിയിലെ പാർട്ടിയാണ് കേരളം ഭരിക്കുന്നത് സർക്കാരിന്റെ ഇടപെടൽ നടത്തി വിമാന കമ്പനികളുടെ യോഗം കോഴിക്കോട് എയർപോർട്ടിൽ വിളിച്ചു ചേർത്തി സർവീസുകൾ ആരംഭിക്കാൻ നിർദ്ദേശിക്കാം.
എന്നാൽ ഇതൊന്നും വേണ്ട മലബാറിലുള്ളവർ KM കൾ റോഡിലൂടെ യാത്ര ചെയ്ത് കൊച്ചി വഴി പോയാൽ മതി എന്നാണോ?
24/08/2026
മലബാറിലെ ജനങ്ങൾ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് etc.. എന്നിവർ Far East ലേക്ക് യാത്ര ചെയ്യണമെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് കൊച്ചി എയർപോർട്ട് വഴി പോയാൽ മതി എന്ന തീരുമാനം ആരുടേത്?
മലബാറിൽ രണ്ട് വീമാനത്താവളം ഉണ്ടായിട്ട് പോലും Far East ലേക്ക് സർവീസ് ഇല്ല.
കോഴിക്കോട് എയർപോർട്ടിൽ നിന്നും Far East ലേക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ വിദേശ വിമാന കമ്പനികൾക്കും, ഇന്ത്യൻ വീമാന കമ്പനികൾക്കും അനുമതി നൽകിയിട്ടുണ്ട്.
നമ്മുടെ നേതാക്കൾ ഇത് യാഥാർഥ്യമാക്കാതെ കേന്ദ്രം അനുമതി നൽകുന്നില്ല എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച് ജനങ്ങളെ വിഡ്ഢികൾ ആക്കി കൊണ്ടിരിക്കുന്നു .
കോഴിക്കോട് നിന്നും യാത്ര ചെയ്യാൻ കൊച്ചിയെ ക്കാളും കൂടുതൽ യാത്ര ക്കാർ ഉണ്ടായിട്ടും ഇവിടെ നിന്നും സർവീസ് ഇല്ലാത്തത് നമ്മുടെ നാടിനെ അടിച്ചമർത്തുക എന്നല്ലാതെ പറയാൻ കഴിയുമോ?
ജനങ്ങൾ ഉണരുക..
ശബ്ദം ഉയർത്തുക..
എല്ലാം കൊച്ചിക്ക് എന്ന രീതിയിൽ മാറ്റം ഉണ്ടാവണം.
23/08/2026
2026 ഒക്ടോബർ 25 മുതൽ റിയാദിൽ (RUH) നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (CCJ) ആകാശ എയർ പുതിയൊരു വിമാന സർവീസ് ആരംഭിക്കുന്നു.
Aircraft: Boeing 737 Max 8
23/08/2026
പിന്നിലെ ലക്ഷ്യം ഒന്ന് മാത്രം....
കൊച്ചിയിലേക്ക് യാത്രക്കാരെ എത്തിക്കണം.